Raincoat
റെയിൻകോട്ട് (2004)

എംസോൺ റിലീസ് – 2585

ഭാഷ: ഹിന്ദി
സംവിധാനം: Rituparno Ghosh
പരിഭാഷ: വിവേക് സത്യൻ
ജോണർ: ഡ്രാമ, റൊമാൻസ്
Download

2932 Downloads

IMDb

7.7/10

Movie

N/A

ചില കഥകള്‍ മനസ്സില്‍ വല്ലാതെ നീറ്റലുണ്ടാക്കും, ആ നീറ്റല്‍ നിന്ന് ഒരു വീര്‍പ്പുമുട്ടല്‍ ഹൃദയത്തിലേക്ക് പടരുമെങ്കിലും അതിലെ സൗന്ദര്യം നിങ്ങളെ വല്ലാതെ ഭ്രമിപ്പിക്കും.
സംവിധായകന്‍ ഋതുപര്‍ണോ ഘോഷിന് ആ നീറ്റലിനെക്കുറിച്ച് നന്നായിട്ടറിയാമായിരുന്നു.
അദ്ദേഹത്തിന്റെ ജീവിതത്തിലും സിനിമകളിലും ധാരാളമായി അത് നമുക്ക് തൊട്ടറിയാന്‍ സാധിക്കും.

മന്നുവായി അജയ് ദേവ്ഗണും നീരുവായി ഐശ്വര്യ റായിയും അഭിനയിച്ച റെയിൻകോട്ട്, ഒ.ഹെൻ‌റിയുടെ ചെറുകഥയായ ‘ദ ഗിഫ്റ്റ് ഓഫ് മാഗിയുടെ’
പുനഃരവതരണമാണ്. തൊഴില്‍രഹിതനായ മന്നു തന്റെ പുതിയ ബിസിനസിന് ധനസഹായം അഭ്യര്‍ത്ഥിക്കുന്നതിന് വേണ്ടി ജന്മനാടായ ഭാഗൽപൂരിൽ നിന്ന് കൊൽക്കത്തയിലേക്ക് യാത്ര തിരിക്കുന്നു. ഒരു പഴയ സുഹൃത്തിനോടൊപ്പം താമസിക്കുന്ന മന്നുവിന് തന്റെ മുൻ സഹപാഠികളോട് പണത്തിനുവേണ്ടി യാചിക്കേണ്ടി വരുന്നതില്‍ പ്രയാസം തോന്നുന്നുണ്ടെങ്കിലും മറ്റു വഴികളൊന്നുമില്ലായിരുന്നു. ഈ യാത്രയിൽ, പതിനേഴു വർഷം മുമ്പ് തന്നെ ഉപേക്ഷിച്ച തന്റെ ബാല്യകാല പ്രണയിനിയായ നീരുവിനെ കണ്ടെത്തുക എന്നതുകൂടി മന്നുവിന്റെ ലക്ഷ്യത്തിലുണ്ട്. തന്നെക്കാള്‍ ‘മികച്ച ഒരാളെ’ വിവാഹം കഴിച്ച അവള്‍ക്ക്‌ ഒരു ‘മികച്ച ജീവിതവും’ കിട്ടിക്കാണുമെന്നും അവന്‍ വിശ്വസിക്കുന്നു. അങ്ങനെ നീരുവിന്റെ വിലാസവും, സുഹൃത്തിന്റെ റെയിൻ‌കോട്ടും ധരിച്ച് മഴയുള്ള ഉച്ചനേരത്ത് മന്നു യാത്ര പുറപ്പെടുകയാണ്.
ആ യാത്രയില്‍ മന്നു മനസ്സിലാകുന്ന സത്യങ്ങളും അവര്‍ക്കിടയില്‍ ഉണ്ടാകുന്ന വിട്ടുകൊടുക്കലുകളുമാണ് ബാക്കി കഥ.