എം-സോണ്‍ റിലീസ് – 1273
ഭാഷ | ജർമൻ |
സംവിധാനം | Alain Gsponer |
പരിഭാഷ | ബിനീഷ് എം എന്‍ |
ജോണർ | അഡ്വെഞ്ചർ, ഫാമിലി, ഡ്രാമ |
ജോഹന്ന സ്പൈരിയുടെ പ്രശസ്തമായ ‘ഹൈദി’ എന്ന കഥയുടെ ദൃശ്യാവിഷ്കാരമാണ് 2015ൽ അലൈൻ സ്പോനേർ സംവിധാനം ചെയ്ത ഈ ചിത്രം.
കുഞ്ഞായിരിക്കുമ്പോഴേ മാതാപിതാക്കളെ നഷ്ടപ്പെട്ട ഹൈദി എന്ന കൊച്ചുപെൺകുട്ടിയെ അവളുടെ ചെറിയമ്മ ഒരു പ്രത്യേക സാഹചര്യത്തിൽ മുത്തച്ഛനായ ആൽപ്പിനെ ഏൽപ്പിക്കുന്നു. ഗ്രാമവാസികൾ പോലും വെറുപ്പോടെ കാണുന്ന അയാളിൽ അവളുടെ വരവോടെ മാറ്റങ്ങൾ കാണുന്നു. തന്റെ മനസ്സിലെ സ്നേഹം മറ്റുള്ളവരിലേക്കും പകർത്തുന്ന അവളുടെ പുഞ്ചിരി ചിത്രം കാണുന്നവരുടെ മനസ്സ് നിറയ്ക്കുമെന്ന് ഉറപ്പാണ്. നഗരത്തിലെ സമ്പന്നഗൃഹത്തിലെ വികലാംഗയായ പെൺകുട്ടിയ്ക്ക് കൂട്ടുകാരിയാക്കാൻ വേണ്ടി അവളെ വിൽക്കുന്നു. തന്റെ പ്രിയപ്പെട്ട മുത്തച്ഛനെയും താഴ്‌വരയെയും വിട്ട് ആ വലിയ വീട്ടിൽ അവൾക്ക് നിൽക്കാൻ മനസ്സ് വന്നില്ല. ഹൈദിയുടെ അസ്വസ്ഥമായ മനസ്സിലൂടെ ചിത്രം യാത്ര ചെയ്യുമ്പോൾ നമുക്ക് ലഭിക്കുന്നത് അഭൗമമായ ഒരു അനുഭൂതിയാണ്.
അതിഗംഭീരമായ ഛായാഗ്രഹണവും പശ്ചാത്തല സംഗീതവും ചിത്രത്തെ മറ്റൊരു തലത്തിലേക്ക് എത്തിക്കുന്നു. കേന്ദ്ര കഥാപാത്രമായ ഹൈദിയെ അവതരിപ്പിച്ചിരിക്കുന്നത് അനുക് സ്റ്റെഫിൻ എന്ന മിടുക്കിയാണ്.