എം-സോണ്‍ റിലീസ് – 2656
ക്ലാസ്സിക് ജൂൺ 2021 – 20
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Charles Chaplin |
പരിഭാഷ | മുജീബ് സി പി വൈ |
ജോണർ | അഡ്വഞ്ചർ, കോമഡി, ഡ്രാമ |
ചാർളി ചാപ്ലിൻ താൻ ചെയ്ത ചിത്രങ്ങളിൽ ഏറ്റവും പ്രിയപ്പെട്ടതായി തിരഞ്ഞെടുത്ത ചിത്രമാണ് ദ ഗോൾഡ് റഷ്. ചാപ്ലിൻ തന്നെ തിരക്കഥയും സംവിധാനവും നിർമാണവും നിർവഹിച്ച ഒരു കോമഡി ചിത്രമാണിത്. തന്റെ വിശ്വപ്രശസ്തമായ ലിറ്റിൽ ട്രാമ്പ് ആയാണ് ഈ സിനിമയിലും ചാപ്ലിൻ പ്രത്യക്ഷപ്പെടുന്നത്. അലാസ്കയിലെ മലനിരകളിലേക്ക് സ്വര്‍ണ്ണം തേടിയുള്ള കൂട്ടപ്പാച്ചിലിനെ പശ്ചാത്തലമാക്കി 1925 ലാണ് ഈ സിനിമ പുറത്തിറങ്ങുന്നത്. മഞ്ഞുമലയിലെ സാഹസികതകളും വിശപ്പ് മൂത്ത് കാനിബാലിസത്തിലേക്ക് വരെ നീങ്ങുന്ന സാഹചര്യങ്ങളും നര്‍മ്മത്തിന്റെ മേമ്പൊടിയിലവതരിപ്പിക്കുന്ന സിനിമ ഒരു പ്രണയകഥയ്ക്കും പ്രാധാന്യം നല്കുന്നുണ്ട്. സിനിമയിൽ പ്രത്യക്ഷപ്പെടുന്ന റോൾ ഡാൻസ്, ചാപ്ലിന്റെ മികച്ച പ്രകടനങ്ങളിലൊന്നാണ്.
1925 ലിറങ്ങിയ ഈ ചിത്രം പിന്നീട് 1942 ല് നറേഷനും ചില മാറ്റങ്ങളോടെയും പുറത്തിറക്കി. ആ റിലീസിനാണ് എംസോൺ സബ് ഒരുക്കിയിരിക്കുന്നത്. ചാർളി ചാപ്ലിന്റെ ക്ലാസിക് ചിത്രങ്ങളിൽ നിന്ന് ആദ്യമായി ശബ്ദത്തിലേക്ക് മാറ്റിയതും ഈ സിനിമയാണ്.