U Turn
യൂ ടേൺ (2018)

എംസോൺ റിലീസ് – 2747

Download

2436 Downloads

IMDb

6.9/10

Movie

N/A

2013ൽ ഇറങ്ങിയ “ലൂസിയ” എന്ന സിനിമയുടെ സംവിധായകനും, രചയിതാവുമായ പവൻ കുമാറാണ് ഈ സിനിമയും എടുത്തിരിക്കുന്നത്. ചെന്നൈ നഗരത്തിലെ വേലഞ്ചേരി ഫ്ലൈഓവറിന്റെ മുകളിൽ ഡിവൈഡറായി വെച്ചിരിക്കുന്നത് കോൺക്രീറ്റ് കല്ലുകളാണ്. കനത്ത ഗതാഗത കുരുക്ക് അനുഭവപ്പെടുന്ന അവിടെ ബൈക്ക് യാത്രക്കാർ അത് തള്ളിമാറ്റി ലക്ഷ്യസ്ഥാനത്തേക്ക് കുതിക്കുന്നു.

അങ്ങനെ ചെയ്യുന്നവർ വൈകാതെ കൊല്ലപ്പെടുകയും ചെയ്യുന്നതോടെ, ഇത് അന്വേഷിക്കാൻ എത്തുന്ന ടൈംസ്‌ ഓഫ് ഇന്ത്യയുടെ ട്രെയിനർ രച്ചനയ്ക്ക് അതിലൊരാളുടെ മരണത്തിൽ പങ്കുണ്ടെന്ന പോലീസ് ആരോപണത്തെ തുടർന്ന് കസ്റ്റഡിയിൽ ആവേണ്ടി വരുന്നു. തുടർന്നുള്ള സംഭവവികാസങ്ങളാണ് ഈ സിനിമ പറയുന്നത്.

2016 പവൻ കുമാർ തന്നെ സംവിധാനം ചെയ്തു പുറത്തിറങ്ങിയ ഇതേപേരിലുള്ള കന്നഡ പടത്തിന്റെ റീമേക്ക് കൂടിയാണ് ഈ ചിത്രം.