എംസോൺ റിലീസ് – 2777
Episode 04: Dumb Witness / എപ്പിസോഡ് 04: ഡമ്പ് വിറ്റ്നസ്സ്
ഭാഷ | ഇംഗ്ലീഷ് |
നിർമാണം | London Weekend Television |
പരിഭാഷ | ഫഹദ് അബ്ദുൾ മജീദ് |
ജോണർ | ക്രൈം, ഡ്രാമ, മിസ്റ്ററി |
അഗത ക്രിസ്റ്റീസ് പ്വാറോ (1989 – 2013)
അഗത ക്രിസ്റ്റീസ് പ്വാറോ: സീസൺ 1 (1989)
അഗത ക്രിസ്റ്റീസ് പ്വാറോ: സീസൺ 2 (1990)
അഗത ക്രിസ്റ്റീസ് പ്വാറോ: സീസൺ 3 (1990 – 1991)
അഗത ക്രിസ്റ്റീസ് പ്വാറോ: സീസൺ 4 (1992)
അഗത ക്രിസ്റ്റീസ് പ്വാറോ: സീസൺ 5 (1993)
ലോകത്തിലെ ഏറ്റവും വലിയ ഡിറ്റക്ടീവ് താനാണെന്ന് പറഞ്ഞ് അത് തെളിയിച്ചു കാണിച്ചയാളാണ് ഹെർക്യൂൾ പ്വാറോ. ഷെർലക്ക് ഹോംസ് കഴി redഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ ആരാധകരെ ഉണ്ടാക്കിയെടുത്ത ഫിക്ഷണൽ അപസർപ്പക കഥാപാത്രവും പ്വാറോയാണ്.
ചാർളി എന്ന ചെറുപ്പക്കാരൻ ബോട്ട് ക്ലബ്ബിൽ വെച്ച് പഴയൊരു ബോട്ട് റെക്കോർഡ് തകർക്കുന്ന ആ കാഴ്ച കാണാനാണ് പ്വാറോ അവിടെ എത്തിയത്. റൈസിംഗിന് തൊട്ടുമുൻപ് അയാൾക്ക് അപകടം ഉണ്ടാകുമെന്നും എങ്ങനെയെങ്കിലും ആ ബോട്ട് തടയണമെന്നും രണ്ടുപേർ പ്വാറോയോട് വന്ന് പറയുന്നു. പറഞ്ഞത് പോലെ തന്നെ റെക്കോർഡ് തകർക്കാനുള്ള തന്റെ ബോട്ട് യാത്ര ആരംഭിച്ചതും, ബോട്ടിന് തീപിടിക്കുന്നു. പക്ഷേ, ഒരപകടവും ഉണ്ടാകാതെ ചാർളി തലനാരിഴയ്ക്ക് രക്ഷപ്പെടുന്നു. അതേ രണ്ട്പേർ, ഇപ്പോഴുണ്ടായ അപകടം ഒരു തുടക്കം മാത്രമാണെന്നും, ഇനി മറ്റൊരു അപകടം കൂടിയുണ്ടാകുമെന്നും മുന്നറിയിപ്പ് കൊടുക്കുന്നു.
അന്ന് രാത്രി തന്നെ ചാർളിയുടെ ആന്റിയായ എമിലി അറുൻഡെൽ സ്റ്റെയർകേസിൽ നിന്ന് മറിഞ്ഞു വീഴുന്നു. പക്ഷേ, പരിശോധനയിൽ അത് മറിഞ്ഞു വീണതല്ലെന്നും, ആരോ തള്ളിയിട്ടതാണെന്നും പ്വാറോ മനസ്സിലാക്കുന്നു. അതോടെ, തന്റെ വിൽപത്രം ഏതെങ്കിലും സുഹൃത്തുക്കളുടെ പേരിലേക്ക് മാറ്റിയെഴുതി കുടുംബത്തെ ഒന്ന് പരീക്ഷിക്കണമെന്ന് പ്വാറോ ആ സ്ത്രീയോട് പറയുന്നു. പക്ഷേ തൊട്ടടുത്ത ദിവസം തന്നെ ആ സ്ത്രീ മരണപ്പെടുന്നു. സംഭവം കരൾരോഗം വന്നുള്ള സ്വാഭാവികമരണമല്ലെന്നും ആരോ മനപ്പൂർവം കൊലപ്പെടുത്തിയതാണെന്നും പ്വാറോ സംശയിക്കുന്നു. സുഹൃത്തുക്കൾ നോക്കിനിൽക്കെ ശരീരത്തിൽ നിന്നും പച്ചനിറമുള്ള വാതകം പുറത്തു വന്നിട്ടായിരുന്നു അവർ മരണപ്പെട്ടത്.
അവർ എങ്ങനെ മരിച്ചു?
കൊലപാതകമാണോ അതോ…?
ഇതിന് പിന്നിൽ മനുഷ്യനോ അതോ പിശാചോ?
ഒരേസമയം നിഗൂഢതയുടെയും ഹൊററിന്റേയും ഫീൽ തരുന്ന അഗതാ ക്രിസ്റ്റി കഥകളിൽ വളരെ വ്യത്യസ്തമായ ഒരു കഥയുടെ ചലച്ചിത്രാവിഷ്കാരമാണിത്.
കഥയിലെ ഓരോ കഥാപാത്രങ്ങളും വളരെ ദുരൂഹമായി തുടരുന്ന, ഊഹങ്ങൾക്ക് പോലും പിടി തരാത്ത, കുഴപ്പംപിടിച്ചതും അവിശ്വസനീയവുമായ ഈ ക്രൈം ത്രില്ലർ അവസാനം വരെ പ്രേക്ഷകനെ കുഴപ്പിക്കുമെന്നതിൽ സംശയമില്ല. സീരീസ് മുഴുവനായി കാണാത്തവർക്കും ഒരു സിനിമ എന്നോണം കാണാൻ സാധിക്കുന്നതാണ് “അഗത ക്രിസ്റ്റിയുടെ പ്വാറോ” സീരീസിലെ ആറാം സീസണിലെ നാലാമത്തെ എപ്പിസോഡായ “ഡമ്പ് വിറ്റ്നസ്സ്”.
Episode 03: Murder on the Links / എപ്പിസോഡ് 03: മർഡർ ഓൺ ദി ലിങ്ക്സ്
ഭാഷ | ഇംഗ്ലീഷ് |
നിർമാണം | London Weekend Television |
പരിഭാഷ | ഫഹദ് അബ്ദുൾ മജീദ് |
ജോണർ | ക്രൈം, ഡ്രാമ, മിസ്റ്ററി |
അഗത ക്രിസ്റ്റീസ് പ്വാറോ (1989 – 2013)
അഗത ക്രിസ്റ്റീസ് പ്വാറോ: സീസൺ 1 (1989)
അഗത ക്രിസ്റ്റീസ് പ്വാറോ: സീസൺ 2 (1990)
അഗത ക്രിസ്റ്റീസ് പ്വാറോ: സീസൺ 3 (1990 – 1991)
അഗത ക്രിസ്റ്റീസ് പ്വാറോ: സീസൺ 4 (1992)
അഗത ക്രിസ്റ്റീസ് പ്വാറോ: സീസൺ 5 (1993)
ലോകത്തിലെ ഏറ്റവും വലിയ ഡിറ്റക്ടീവ് താനാണെന്ന് പറഞ്ഞ് അത് തെളിയിച്ചു കാണിച്ചയാളാണ് ഹെർക്യൂൾ പ്വാറോ. ഷെർലക്ക് ഹോംസ് കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ ആരാധകരെ ഉണ്ടാക്കിയെടുത്ത ഫിക്ഷണൽ അപസർപ്പക കഥാപാത്രവും പ്വാറോയാണ്.
ഹെർക്യൂൾ പ്വാറോയുടെ ചിന്തകൾ നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നതിനും അപ്പുറമാണ്. നമുക്ക് എന്താണ് ആവശ്യമില്ലെന്ന് തോന്നുന്നത്, അതായിരിക്കും പ്വാറോയ്ക്ക് ഏറ്റവും ആവശ്യമായി വരുന്നത്. ലോകത്തിലെ ഏറ്റവും വലിയ ഡിറ്റക്ടീവ് താനാണെന്ന് പറഞ്ഞ് അത് തെളിയിച്ചു കാണിച്ചയാളാണ് ഹെർക്യൂൾ പ്വാറോ. ഷെർലക്ക് ഹോംസ് കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ ആരാധകരെ ഉണ്ടാക്കിയെടുത്ത ഫിക്ഷണൽ അപസർപ്പക കഥാപാത്രവും പ്വാറോയാണ്.
ചിലിയിലും മറ്റുമായി കോടികളുടെ രത്ന കച്ചവടം നടത്തുന്നയാളാണ് പോൾ റിനോ. ഒരിക്കൽ അപ്രതീക്ഷിതമായി അയാൾ പ്വാറോയെ കണ്ടുമുട്ടിയപ്പോൾ, തന്റെ ജീവൻ അപകടത്തിലാണെന്നും സംരക്ഷണം വേണമെന്നും പ്വാറോയോട് അഭ്യർത്ഥിക്കുന്നു. സമ്മതം മൂളിയ പ്വാറോ പിറ്റേദിവസം പോളിന്റെ വീട്ടിലെത്തിയപ്പോൾ അറിയുന്നത് രണ്ട് പേർ വന്ന് പോളിനെ തട്ടിക്കൊണ്ട് പോയെന്നും, പോളിന്റെ ഭാര്യയെ കെട്ടിയിട്ടതുമാണ്. ആരാണിതിന് പിന്നിലെന്ന ആശയക്കുഴപ്പത്തിൽ നിൽക്കുമ്പോഴാണ് തൊട്ടടുത്തുള്ള ഗോൾഫ് കോഴ്സിൽ നിന്നും പിന്നിൽ കുത്തേറ്റ നിലയിൽ പോൾ റിനോയുടെ ചേതനയറ്റ ശരീരം കാണുന്നത്. മൃതദേഹത്തിന്റെ പോക്കറ്റിൽ നിന്നും, “നിന്നെ എനിക്ക് നഷ്ടമാകുമെന്ന് തോന്നിയാൽ, നിന്നെ ഞാൻ കൊല്ലും. എന്ന് സ്വന്തം B.D” എന്ന ഒരു ഭീഷണി കത്തും ലഭിക്കുന്നു. ആരാണിത് ചെയ്തത്? എന്തിനായിരിക്കും ചെയ്തത്?
രണ്ടും കൽപ്പിച്ച് ഇറങ്ങിത്തിരിച്ച പ്വാറോയും സഹായി ഹേസ്റ്റിംഗ്സും ഞെട്ടിക്കുന്ന സത്യങ്ങളായിരുന്നു പിന്നീടറിഞ്ഞത്. തന്റെ അന്വേഷണത്തിന് വെല്ലുവിളിയായി പേരുകേട്ട ഫ്രാൻസിലെ ഡിറ്റക്റ്റീവ് ജിറോ കൂടി കൂടുമ്പോൾ കേസിന്റെ ശക്തി കൂടുന്നു. കഥയിലെ ഓരോ കഥാപാത്രങ്ങളും വളരെ ദുരൂഹമായി തുടരുന്ന, ഊഹങ്ങൾക്ക് പോലും പിടി തരാത്ത, കുഴപ്പംപിടിച്ചതും അവിശ്വസനീയവുമായ ഈ ക്രൈം ത്രില്ലർ അവസാനം വരെ പ്രേക്ഷകനെ കുഴപ്പിക്കുമെന്നതിൽ സംശയമില്ല. സീരീസ് മുഴുവനായി കാണാത്തവർക്കും ഒരു സിനിമ എന്നോണം കാണാൻ സാധിക്കുന്നതാണ് “അഗത ക്രിസ്റ്റിയുടെ പ്വാറോ” സീരീസിലെ ആറാം സീസണിലെ മൂന്നാമത്തെ എപ്പിസോഡായ “മർഡർ ഓൺ ദി ലിങ്ക്സ്”.
Episode 02: Hickory Dickory Dock / എപ്പിസോഡ് 02: ഹിക്കറി ഡിക്കറി ഡോക്ക്
ഭാഷ | ഇംഗ്ലീഷ് |
നിർമാണം | London Weekend Television |
പരിഭാഷ | ഫഹദ് അബ്ദുൾ മജീദ് |
ജോണർ | ക്രൈം, ഡ്രാമ, മിസ്റ്ററി |
അഗത ക്രിസ്റ്റീസ് പ്വാറോ (1989 – 2013)
അഗത ക്രിസ്റ്റീസ് പ്വാറോ: സീസൺ 1 (1989)
അഗത ക്രിസ്റ്റീസ് പ്വാറോ: സീസൺ 2 (1990)
അഗത ക്രിസ്റ്റീസ് പ്വാറോ: സീസൺ 3 (1990 – 1991)
അഗത ക്രിസ്റ്റീസ് പ്വാറോ: സീസൺ 4 (1992)
അഗത ക്രിസ്റ്റീസ് പ്വാറോ: സീസൺ 5 (1993)
ലോകത്തിലെ ഏറ്റവും വലിയ ഡിറ്റക്ടീവ് താനാണെന്ന് പറഞ്ഞ് അത് തെളിയിച്ചു കാണിച്ചയാളാണ് ഹെർക്യൂൾ പ്വാറോ. ഷെർലക്ക് ഹോംസ് കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ ആരാധകരെ ഉണ്ടാക്കിയെടുത്ത ഫിക്ഷണൽ അപസർപ്പക കഥാപാത്രവും പ്വാറോയാണ്.
ഹിക്കറി റോഡിലുള്ള ഒരു ഹോസ്റ്റലിലെ വിദ്യാർത്ഥികളുടെ തുണി സഞ്ചി മുതൽ ഷൂസ് വരെയുള്ള പല വസ്തുക്കളും കാണാതാകുന്നു. ആർക്കും ഒന്നും മനസ്സിലാകുന്നില്ല. ആരാണിത് ചെയ്യുന്നത്?! എന്തിനാണ് മോഷ്ടിക്കുന്നത്? ആദ്യമാദ്യം അവരത് കാര്യമാക്കി എടുത്തില്ലെങ്കിലും, പിന്നീട് ഇതൊരു അസ്വസ്ഥതയായി മാറിയതോടുകൂടി, പ്വാറോയെ അന്വേഷണത്തിനായി കൊണ്ടുവരുന്നു. കാര്യമായി ഒന്നും കണ്ടെത്താനാവാതെ പ്വാറോ മടങ്ങി. പിറ്റേ ദിവസം “ഞാനാണ് മോഷ്ടാവ്” എന്ന് പറഞ്ഞു ഹോസ്റ്റലിലെ ഒരു വിദ്യാർത്ഥിനി പ്വാറോയുടെ അടുത്ത് വന്ന് സ്വയം കുറ്റം സമ്മതിക്കുന്നു. പക്ഷേ കാണാതായ വസ്തുക്കൾ മുഴുവനും താനല്ല മോഷ്ടിച്ചതെന്നും, അതിൽ ചിലതൊക്കെ മോഷ്ടിച്ചത് ആരാണെന്ന് തനിക്കറിയാമെന്നും പറയുന്നു. ഇതും പറഞ്ഞ് പോയ ആ മോഷ്ടാവ് അന്ന് രാത്രി വിഷം അകത്ത് ചെന്ന് മരണപ്പെടുന്നു. ഉറക്ക ഗുളികക്ക് പകരം മോർഫിൻ കൊടുത്തു കൊന്നതാണെന്ന് പ്വാറോ മനസ്സിലാക്കുന്നു. ചെറിയൊരു മോഷണമെങ്ങനെ ഒരു കൊലപാതകത്തിലേക്ക് നയിച്ചു. എന്തായിരിക്കും അതിന് കാരണം? ആരായിരിക്കും ചെയ്തത്? ഞെട്ടിക്കുന്ന സത്യങ്ങളിലൂടെ ആയിരുന്നു ശേഷം പ്വാറാേയ്ക്ക് സഞ്ചരിക്കേണ്ടി വന്നത്.
കഥയിലെ ഓരോ കഥാപാത്രങ്ങളും വളരെ ദുരൂഹമായി തുടരുന്ന, ഊഹങ്ങൾക്ക് പോലും പിടി തരാത്ത, കുഴപ്പംപിടിച്ചതും അവിശ്വസനീയവുമായ ഈ ക്രൈം ത്രില്ലർ അവസാനം വരെ പ്രേക്ഷകനെ കുഴപ്പിക്കുമെന്നതിൽ സംശയമില്ല. സീരീസ് മുഴുവനായി കാണാത്തവർക്കും ഒരു സിനിമ എന്നോണം കാണാൻ സാധിക്കുന്നതാണ് “അഗതാക്രിസ്റ്റിയുടെ പ്വാറോ” സീരീസിലെ ആറാം സീസണിലെ രണ്ടാമത്തെ എപ്പിസോഡായ “ഹിക്കറി ഡിക്കറി ഡോക്ക്”.
Episode 01: Hercule Poirot’s Christmas / എപ്പിസോഡ് 01: ഹെർക്യൂൾ പ്വാറോസ് ക്രിസ്മസ്
ഭാഷ | ഇംഗ്ലീഷ് |
നിർമാണം | London Weekend Television |
പരിഭാഷ | ഫഹദ് അബ്ദുൾ മജീദ് |
ജോണർ | ക്രൈം, ഡ്രാമ, മിസ്റ്ററി |
അഗത ക്രിസ്റ്റീസ് പ്വാറോ (1989 – 2013)
അഗത ക്രിസ്റ്റീസ് പ്വാറോ: സീസൺ 1 (1989)
അഗത ക്രിസ്റ്റീസ് പ്വാറോ: സീസൺ 2 (1990)
അഗത ക്രിസ്റ്റീസ് പ്വാറോ: സീസൺ 3 (1990 – 1991)
അഗത ക്രിസ്റ്റീസ് പ്വാറോ: സീസൺ 4 (1992)
അഗത ക്രിസ്റ്റീസ് പ്വാറോ: സീസൺ 5 (1993)
ഷെർലക്ക് ഹോംസ് കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ ആരാധകരെ ഉണ്ടാക്കിയെടുത്ത ഫിക്ഷണൽ അപസർപ്പക കഥാപാത്രമാണ് വിഖ്യാത കുറ്റാന്വേഷണ നോവലിസ്റ്റായ അഗതാ ക്രിസ്റ്റിയുടെ “ഹെർക്യൂൾ പ്വാറോ”.
ക്രിസ്തുമസിന് കുറച്ച് ദിവസം മുൻപാണ് പ്വാറോയ്ക്ക് ആ ഫോൺ വരുന്നത്. “എന്റെ ജീവൻ അപകടത്തിലാണ്. ക്രിസ്തുമസിന് താങ്കൾ എന്റെ വീട്ടിൽ ഉണ്ടാകണം.” എന്നായിരുന്നു ആ സന്ദേശം. ഒരു പരിചയവുമില്ലാത്ത അയാളുടെ സഹായ അഭ്യർത്ഥന അങ്ങനെ മനസ്സില്ലാ മനസ്സോടെ സ്വീകരിച്ച്, പ്വാറോ ആ വലിയ വീട്ടിലേക്ക് ചെല്ലുന്നു. പ്രായം ചെന്ന, വീൽചെയറിൽ സഞ്ചരിക്കുന്ന ഒരു വൃദ്ധനായിരുന്നു വീട്ടുടമസ്ഥൻ സിമിയൻ ലീ. പണ്ട് ആഫ്രിക്കയിൽ നിന്ന് വജ്രഖനി കണ്ടെത്തിയായിരുന്നു അയാൾ ഇത്രയും ധനികനായത്. അങ്ങനെ ശേഖരിച്ച് വെച്ചിട്ടുള്ള ഒരു സെറ്റ് വജ്രങ്ങൾ അദ്ദേഹത്തിന്റെ ലോക്കറിൽ ഉണ്ടായിരുന്നു. പ്വാറോയ്ക്ക് പുറമെ മക്കളേയും മരുമക്കളേയും പേരക്കുട്ടിയെയും അയാൾ വീട്ടിലേക്ക് വിളിച്ചു വരുത്തിയിട്ടുണ്ടായിരുന്നു. അങ്ങനെ ക്രിസ്തുമസ് രാവിൽ ഫർണിച്ചറുകളുടെ കാതടപ്പിക്കുന്ന തകർച്ചയോടെ ഒരു വലിയ അലർച്ച എല്ലാവരും കേൾക്കുന്നു. അച്ഛന്റെ മുറിയിലേക്ക് ഓടിക്കൂടിയ മക്കൾ, വാതിൽ അകത്തുനിന്നും പൂട്ടിയിരിക്കുന്നത് ശ്രദ്ധിച്ചു. വാതിൽ ഇടിച്ച് പൊളിച്ച് തുറന്നതും, ഒറ്റബുദ്ധിക്കാരനായ സിമിയൻ ലീ രക്തത്തിൽ കുളിച്ച് മരിച്ചു കിടക്കുന്നതാണ് കാണുന്നത്. വജ്രങ്ങൾ മോഷണം പോവുകയും ചെയ്തിരിക്കുന്നു. പ്വാറോ ആകെ സ്തംഭിച്ചു പോകുന്നു. ലീ കുടുംബത്തെ അടിമുടി നിരീക്ഷണം നടത്തിയ പ്വാറോയ്ക്ക് പരസ്പര സംശയത്തിന്റേയും, കുടുംബത്തിന് വൃദ്ധനോടുള്ള വെറുപ്പിന്റേയും അന്തരീക്ഷം പിടി കിട്ടുന്നു. ആരായിരിക്കും അയാളെ കൊന്നത്?
എന്തിനായിരിക്കും കൊലപ്പെടുത്തിയത്? ആരായിരിക്കും ആ വജ്രങ്ങൾ മോഷ്ടിച്ചത്?
കഥയിലെ ഓരോ കഥാപാത്രങ്ങളും വളരെ ദുരൂഹമായി തുടരുന്ന, ഊഹങ്ങൾക്ക് പോലും പിടി തരാത്ത, കുഴപ്പംപിടിച്ചതും അവിശ്വസനീയവുമായ ഈ ക്രൈം ത്രില്ലർ അവസാനം വരെ പ്രേക്ഷകനെ കുഴപ്പിക്കുമെന്നതിൽ സംശയമില്ല. സീരീസ് മുഴുവനായി കാണാത്തവർക്കും ഒരു സിനിമ എന്നോണം കാണാൻ സാധിക്കുന്നതാണ് “അഗത ക്രിസ്റ്റിയുടെ പ്വാറോ” സീരീസിലെ ആറാം സീസണിലെ ആദ്യ എപ്പിസോഡായ “ഹെർക്യൂൾ പ്വാറോസ് ക്രിസ്മസ് ”.