എംസോൺ റിലീസ് – 2818
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Chris Evans |
പരിഭാഷ | ഷൈജു എസ് |
ജോണർ | കോമഡി, ഡ്രാമ, റൊമാൻസ് |
ഒരു രാത്രിയിൽ മൻഹാട്ടൻ സിറ്റിയിൽ വ്യത്യസ്ത കാരണങ്ങളാൽ പെട്ടുപോയ രണ്ട് അപരിചിതർ തമ്മിൽ പരിചയപ്പെടുന്നതും ഇരുവരുടെയും ജീവിതത്തിലെ സുപ്രധാന മാറ്റങ്ങൾക്ക് പരസ്പരം എങ്ങനെ കാരണമാവുന്നു എന്നതാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം.
നിക്ക് ഒരു ട്രമ്പറ്റ് (വാദ്യോപകരണം) പ്ലെയറാണ്. അവസാന ട്രെയിനും നഷ്ടപ്പെട്ട് എന്ത് ചെയ്യണമെന്നറിയാതെ നിൽക്കുന്ന ബ്രൂക്ക്, സമയം കളയാൻ വേണ്ടി റെയിൽവേ സ്റ്റേഷനിൽ ഇരുന്ന് ട്രമ്പറ്റ് വായിക്കുകയായിരുന്ന നിക്കിന്റെ കണ്ണിൽപ്പെടുന്നു. ബ്രൂക്കിന് രാവിലെയോടെ വീട്ടിലെത്തേണ്ട അത്യാവശ്യമുള്ളതിനാൽ നിക്ക് അവളെ സഹായിക്കാൻ തയ്യാറാവുന്നു. എന്നാൽ ഇരുവരുടെയും കയ്യിൽ ആവശ്യത്തിനുള്ള പണവുമില്ല. തുടർന്ന് നഗരത്തിലൂടെ ഇരുവരും നടത്തുന്ന സാഹസിക യാത്രകളാണ് തുടർന്നുള്ള കഥ. ഇതിനടിയിൽ തങ്ങളുടെ ജീവിതത്തിലെ സുപ്രധാന രഹസ്യങ്ങൾ പലതും ഇരുവരും പങ്കുവെക്കുന്നുണ്ട്.
പ്രധാന കഥാപാത്രങ്ങളായ നിക്കും ബ്രൂക്കും തന്നെയാണ് ചിത്രത്തിൽ ഉടനീളം കഥ മുന്നോട്ട് കൊണ്ടുപോവുന്നത്. നിക്കായി വേഷമിട്ട Chris Evans തന്നെയാണ് 2014ൽ പുറത്തിറങ്ങിയ റൊമാന്റിക് കോമഡി ചിത്രമായ ബിഫോർ വീ ഗോ / Before We Go സംവിധാനം ചെയ്തിരിക്കുന്നത്.