എംസോൺ റിലീസ് – 2817
ഭാഷ | ഇറ്റാലിയൻ |
സംവിധാനം | Gigi Roccati |
പരിഭാഷ | ഷൈജു എസ് |
ജോണർ | ഡ്രാമ |
റോക്കോ ഒരു കഠിനാധ്വാനിയായ കർഷകനാണ്. തന്റെ മണ്ണിന് വേണ്ടി പോരാടുകയും പണത്തേക്കാൾ മണ്ണിനെയും കൃഷിയെയും സ്നേഹിക്കുന്നവനുമാണ്. റോക്കോക്ക് ആകെയുള്ള കുടുംബം ഏക മകളായ ലൂചിയയാണ്. അമ്മയുടെ മരണശേഷം അവൾ ഒരു വാക്ക് പോലും ഉച്ചരിച്ചിട്ടില്ല. കാര്യമായ വിദ്യാഭ്യാസമൊന്നും നേടിയിട്ടില്ലാത്ത ലൂചിയുടെ ഇഷ്ട വിനോദം റേഡിയോ സംഗീതത്തിന് നൃത്തം ചെയ്യുകയും തനിക്ക് മാത്രം കാണാൻ കഴിയുന്ന അമ്മയോട് അവളുടേതായ രീതിയിൽ സംസാരിക്കുകയുമാണ്. ഒരു മരുന്ന് കമ്പനിയുടെ കെമിക്കൽ അവശിഷ്ടങ്ങൾ കുഴിച്ചുമൂടാൻ ഗ്രാമത്തിലെ പല വിളനിലങ്ങളും ഉപയോഗിച്ചതിൻ ഫലമായി അവിടെ കൃഷി നശിച്ച് വാസയോഗ്യമല്ലാതായി മാറിക്കൊണ്ടിരിക്കുകയാണ്. റോക്കോയെയും അവർ ഇതിനായി സമീപിക്കുന്നു എന്നാൽ അയാളതിന് തയ്യാറാവുന്നില്ല. മിക്കവരും നാട് വിട്ട് പോവുമ്പോൾ റോക്കോ മാത്രം അവിടെ ഉറച്ചു നിൽക്കുകയാണ്. ഒരു രാത്രിയിൽ തന്റെ വീടിന് തീവെക്കാൻ വരുന്നവരെ റോക്കോ വെടി വെക്കുന്നു. ഇനി തനിക്കും മകൾക്കും അവിടെ നിൽക്കുന്നത് സുരക്ഷയല്ലെന്ന് കണ്ട് റോക്കോ മകളെയും കൂട്ടി യാത്ര തിരിക്കുകയാണ്.
2019ൽ പുറത്തിറങ്ങിയ ലുകാനിയ / Lucania എന്ന ഈ ഇറ്റാലിയൻ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് Gigi Roccati ആണ്.