The Great Battle
ദി ഗ്രേറ്റ് ബാറ്റിൽ (2018)
എംസോൺ റിലീസ് – 1284
Jo in-sung, Nam joo-hyuk, Seolhyun എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി Kim Kwang-sik സംവിധാനം ചെയ്ത് 2018ൽ കൊറിയയിലും ചൈനയിലും ആയി റിലീസ് ചെയ്ത സിനിമയാണ് The Great Battle. ചൈനീസ് നാട്ടു രാജ്യമായ ടാങ്ങ്, കൊറിയൻ നാട്ടുരാജ്യമായ ഗോഗോറി കീഴ്പ്പെടുത്താൻ വരുന്നതാണ് കഥ. പല അയൽ രാജ്യങ്ങളും നിസ്സാരമായി കീഴടക്കിയ ടാങ്ങ് രാജ്യത്തിന്റെ ചക്രവർത്തി ആയ തയോസോങ്ങിനു ഗോഗോറിയും വളരെ എളുപ്പത്തിൽ കീഴടക്കാൻ കഴിയുമോ? രണ്ടു ലക്ഷത്തോളം വരുന്ന സൈന്യത്തെ പതിനായിരത്തോളം മാത്രം സൈന്യം ഉള്ള കൊറിയൻ നാട്ടുരാജ്യം എങ്ങനെ അവരുമായി പിടിച്ചു നിന്നു. ആരാണ് ഈ യുദ്ധത്തിൽ ജയിക്കുന്നത് എന്നെല്ലാം നിങ്ങൾ കണ്ടു തന്നെ മനസ്സിലാക്കുക..
ഹോളിവുഡിനെ വെല്ലുന്ന രീതിയിൽ ഉള്ള യുദ്ധ ചിത്രീകരണവും ഒരു ഒറിജിനൽ കഥയെ ബേസ് ചെയ്തുള്ള സിനിമയും ആയതു കൊണ്ട് തന്നെ ഏതൊരു സിനിമാ സ്നേഹിയും കണ്ടിരിക്കേണ്ട ചിത്രം ആണ് ഇത്. നിങ്ങൾ ഈ ചിത്രം നഷ്ടപ്പെടുത്തിയാൽ മികച്ചൊരു യുദ്ധ സിനിമയാണ് മിസ്സാക്കുന്നത് അത്രക്കും മികച്ച രീതിയിൽ ആണ് ഇതിന്റെ ചിത്രീകരണം.
കടപ്പാട് : Yoosuf Kochi