Chalte Chalte
ചൽത്തേ ചൽത്തേ (2003)

എംസോൺ റിലീസ് – 2838

ഭാഷ: ഹിന്ദി
സംവിധാനം: Aziz Mirza
പരിഭാഷ: സുജിത്ത് ബോസ്
ജോണർ: ഡ്രാമ, റൊമാൻസ്
Download

5551 Downloads

IMDb

6.5/10

Movie

N/A

അസീസ് മിർസ സംവിധാനം ചെയ്ത് ഷാരുഖാനും റാണി മുഖർജിയും പ്രധാന വേഷത്തിലെത്തി 2003 ജൂൺ 13-നു റിലീസ് ചെയ്ത ചിത്രമായിരുന്നു ‘ചൽത്തേ ചൽത്തേ

ഒരു ട്രാസ്‌പോർട്ട് ബിസിനസുകാരനായ രാജിന്റെ (ഷാരൂഖ്) സുഹൃത്തായ ദീപക്കിന്റെ ഭാവിവധു ശീതളിനോട് മറ്റുള്ള സുഹൃത്തുക്കൾ രാജിന്റെയും ഫാഷൻ ഡിസൈനറായ പ്രിയയുടെയും (റാണി മുഖർജി) പ്രണയകഥ പറയുന്നു. വളരെ അലസനായ റാജ് ഒരു ഹൈവേ ആക്‌സിഡന്റിൽ വെച്ച് പ്രിയയെ കണ്ടുമുട്ടുന്നു. രാജിന് പ്രിയയോട് പ്രണയം തോന്നുന്നു അതിനുശേഷം പ്രിയയെ കണ്ടുമുട്ടുമ്പോൾ രാജ് പ്രണയം തുറന്നു പറയുന്നു പക്ഷേ അപ്പോഴേക്കും പ്രിയയുടെ വിവാഹനിശ്ചയം സുഹൃത്തായ സമീറുമായി (ജസ്സ് അറോറ) നടക്കാനിരിക്കുകയായിരുന്നു ഇത് അറിഞ്ഞു കഴിയുമ്പോൾ പ്രിയയെ സ്വന്തമാക്കാനുള്ള രാജിന്റെ ശ്രമങ്ങളും അതിനുശേഷമുള്ള അവരുടെ ജീവിതവുമാണ് ചിത്രം പറയുന്നത്. കുടുംബജീവിതത്തിലെ കൊച്ചുകൊച്ചു പിണക്കങ്ങളും ഇണക്കങ്ങളും വളരെ മനോഹരമായിട്ടാണ് ഈ സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നത്.
ഷാരുഖാനും ജൂഹി ചൗളയും അസീസ് അസീസ് മിർസയും ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിൽ ആദിത്യ പാഞ്ചോളിയും ഒരു അതിഥിവേഷത്തിലെത്തുന്നുണ്ട്.

11കോടി ബജറ്റിൽ നിർമ്മിച്ച ഈ ചിത്രം ബോക്സ്ഓഫീസിൽ 43 കോടി രൂപയോളം വാരിക്കൂട്ടി 2003- ലെ ഏറ്റവും വരുമാനം കിട്ടിയ നാലാമത്തെ ചിത്രമായി.