എംസോൺ റിലീസ് – 2845
ഭാഷ | ഇംഗ്ലീഷ് |
നിർമാണം | London Weekend Television |
പരിഭാഷ | ഫഹദ് അബ്ദുൾ മജീദ് |
ജോണർ | ക്രൈം, ഡ്രാമ, മിസ്റ്ററി |
അഗത ക്രിസ്റ്റീസ് പ്വാറോ (1989 – 2013)
അഗത ക്രിസ്റ്റീസ് പ്വാറോ: സീസൺ 1 (1989)
അഗത ക്രിസ്റ്റീസ് പ്വാറോ: സീസൺ 2 (1990)
അഗത ക്രിസ്റ്റീസ് പ്വാറോ: സീസൺ 3 (1990 – 1991)
അഗത ക്രിസ്റ്റീസ് പ്വാറോ: സീസൺ 4 (1992)
അഗത ക്രിസ്റ്റീസ് പ്വാറോ: സീസൺ 5 (1993)
അഗത ക്രിസ്റ്റീസ് പ്വാറോ: സീസൺ 6 (1994)
ലോകപ്രസിദ്ധ വനിതാ നോവലിസ്റ്റായ അഗത ക്രിസ്റ്റിയുടെ ചില നോവലുകളിലെയും ചെറുകഥകളിലെയും കുറ്റാന്വേഷണ കഥാപാത്രമാണ് ഹെർകൂൾ പ്വാറോ 33 നോവലുകളിലും, ഒരു നാടകത്തിലും, അൻപതിലധികം ചെറുകഥകളിലുമായി എർക്യുൾ പഹോ തന്റെ സാന്നിദ്ധ്യം അറിയിയ്ക്കുന്നു. 1920 മുതൽ 1975 വരെയുള്ള കാലയളവുകളിലായാണ് ഈ കൃതികളെല്ലാം പ്രസിദ്ധീകരിക്കപ്പെട്ടത്. ഷെർലക് ഹോംസ് കഥകളുടെ രചയിതാവായ ആർതർ കോനൻ ഡോയലിന്റെ മരണം ആരാധകരിൽ ഉണ്ടാക്കിയ കടുത്ത നിരാശയാണ് ഹെർകൂൾ പ്വാറോന്റെ പിറവിക്കു കാരണം. ബൽജിയംകാരനായ റിട്ടയേർഡ് പോലീസ് ഓഫീസറാണ് ഹെർകൂൾ പ്വാറോ. രൂപത്തിലും ഭാവത്തിലും ഹോസുമായി സാമ്യമില്ലായിരുന്നുവെങ്കിലും പ്വാറോന്റെ അന്വേഷണരീതിയിൽ ഹോംസിന്റെ സ്വാധീനം കാണാം.
റേഡിയോയിലും, ടെലിവിഷനിലും, സിനിമയിലും ഹെർക്യൂൾ പ്വാറോനെ ചിത്രീകരിച്ചിട്ടുണ്ട്. ജോൺ മോഫാ, ആൽബെർട്ട് ഫിന്നി, പീറ്റർ ഉസ്തിനോവ്, ഇയാൻ ഹോം, ഡേവിഡ് സുചെ, എന്നിവരാണ് പ്രധാനമായും വേഷമിട്ടത്.
അതിൽ 1989 മുതൽ 2013 വരെ ITV യിൽ സംപ്രേഷണം ചെയ്തിരുന്ന ഡേവിഡ് സുചെ പ്വാറോനെ അനശ്വരനാക്കിയ സീരീസ് ആണ് അഗത ക്രിസ്റ്റീസ് പ്വാറോ. 24 വർഷങ്ങളിലായി 13 സീസൺ ആയി അഗത ക്രിസ്റ്റിയുടെ നോവലുകൾ അടക്കം ഏതാണ്ട് 70 കഥകൾ ഈ സീരീസിൽ വന്നിട്ടുണ്ട്.