Just 6.5
ജസ്റ്റ് 6.5 (2019)

എംസോൺ റിലീസ് – 2864

ഭാഷ: പേർഷ്യൻ
സംവിധാനം: Saeed Roustayi
പരിഭാഷ: ഷെഫിൻ
ജോണർ: ആക്ഷൻ, ക്രൈം, ഡ്രാമ
Download

5505 Downloads

IMDb

7.8/10

Movie

N/A

നഗരം മയക്കുമരുന്നിന് അടിമകളെ കൊണ്ട് നിറഞ്ഞിരിക്കുന്നു. അതിൽ കൂടുതലും സ്ത്രീകൾ ഉൾപ്പടെ തെരുവിൽ കഴിയുന്നവരും. ആന്റി നാർകോട്ടിക് പോലീസ് ടാസ്ക് ഫോഴ്‌സിലെ ഉദ്യോഗസ്ഥനായ സമദ് മയക്കുമരുന്ന് ലോകത്തെ രാജാവായ നാസർ ഖക്‌സാദിനെ പിടികൂടാൻ നടക്കുകയാണ്.

എന്നാൽ ഇയാൾ ആരാണെന്ന് ഒരാൾക്കും അറിയില്ല. നിരവധി ഒപ്പറേഷനുകൾക്ക് ശേഷം നാസറിനെ കണ്ടെത്തുന്നു. അതിന് ശേഷമാണ് യഥാർത്ഥത്തിൽ നാസർ ആരാണെന്നുള്ള സത്യം വെളിവാകുന്നത്. നിയമ നടപടികളിൽ നിന്ന് രക്ഷപെടാനുള്ള ശ്രമവും നാസർ മയക്കുമരുന്ന് ഇടപാടിൽ വരാനുണ്ടായ സാഹചര്യവും മറ്റും ഉദ്വേഗഭരിതമായും ഹൃദയസ്പർശിയായും അവതരിപ്പിച്ചിരിക്കുന്നു.
നാസർ മാത്രമാണോ ഈ ശൃംഖലയിലെ അവസാന കണ്ണി അതോ മറ്റാരെങ്കിലുമുണ്ടോ? നാസറിന് പിന്നീട് എന്ത് സംഭവിക്കും?