എംസോൺ റിലീസ് – 2894
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Gil Kenan |
പരിഭാഷ | അരുൺ ബി. എസ് |
ജോണർ | അഡ്വഞ്ചർ, ഡ്രാമ, ഫാമിലി |
ക്രിസ്മസ് എന്നുകേട്ടാൽ പലര്‍ക്കും ഓർമ്മവരുന്നത് സാന്താക്ലോസ് എന്ന ക്രിസ്മസ് അപ്പൂപ്പനെയാണ്. ഫിൻലാൻഡിലെ ഒരു കാട്ടിൽ ജീവിച്ചിരുന്ന നിക്കോളാസ് എന്ന സാദാ ബാലകൻ തന്റെ സാഹസങ്ങളിലൂടെയും പുണ്യപ്രവൃത്തികളിലൂടെയും എങ്ങനെ ലോകമെമ്പാടും പ്രിയങ്കരനായ ക്രിസ്മസ് പപ്പയായി മാറിയെന്നുള്ള കഥയാണ് 2021 നവംബറിൽ പുറത്തിറങ്ങിയ എ ബോയ് കോൾഡ് ക്രിസ്മസ് (A Boy Called Christmas) എന്ന ബ്രിട്ടീഷ് സിനിമയിൽ അവതരിപ്പിക്കുന്നത്.
തന്റെ അപ്പനെത്തേടി ആർട്ടിക്കിലേക്ക് സാഹസിക യാത്രയ്ക്ക് പുറപ്പെട്ട നിക്കോളാസ് എന്ന പാവം പയ്യൻ, എൽഫേം എന്ന മാന്ത്രിക ഗ്രാമത്തിൽ എത്തിപ്പെടുന്നതും തുടർന്നുള്ള അത്ഭുത സംഭവങ്ങളുമാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഇന്ന് കാണുന്ന ക്രിസ്മസ് ആഘോഷങ്ങൾ എങ്ങനെയാണ് തുടങ്ങിയതെന്ന് മനോഹരമായി ഈ ചിത്രത്തിൽ കാണിക്കുന്നുണ്ട്.
നിക്കോളാസായി Henry Lawful വേഷമിട്ട ഈ ചിത്രത്തിൽ ഹാരി പോട്ടർ പരമ്പരയിലൂടെ പ്രേക്ഷക മനസ്സിൽ ഇടം നേടിയ Maggie Smith ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
പ്രേഷകർക്കിടയിൽ മികച്ച പ്രതികരണം നേടിയ ചിത്രത്തിൽ കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന നിരവധി ഫാന്റസി എലമെന്റുകൾ മാത്രമല്ല, മുതിർന്നവർക്കുള്ള ചില ഗുണപാഠങ്ങളുമുണ്ട്. എല്ലാവരും ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട നല്ലൊരു സിനിമയാണിത്.