No One Killed Jessica
നോ വൺ കിൽഡ് ജെസ്സിക്ക (2011)

എംസോൺ റിലീസ് – 1287

Download

902 Downloads

IMDb

7.2/10

Movie

N/A

1999 ൽ ഡൽഹിയിൽ വച്ച് ജസീക്ക ലാൽ എന്ന മോഡലിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നടന്ന സംഭവങ്ങളെ ആസ്പദമാക്കി രാജ്‌കുമാർ ഗുപ്‌ത തിരക്കഥയെഴുതി സംവിധാനം ചെയ്തു 2011ൽ ഇറങ്ങിയ ചിത്രമാണ് നോ വൺ കിൽഡ് ജസീക്ക. 300 ഇൽ പരം ആളുകളുടെ ഇടയിൽ നടന്ന കൊലപാതകമായിട്ടും മതിയായ തെളിവുകളോ സാക്ഷികളോ ഇല്ലാതെ കേസിലെ പ്രതികളെ കോടതി വെറുതേ വിടുകയായിരുന്നു. അതിനെ തുടർന്ന് 2006 ഫെബ്രുവരിയിലെ ഒരു പത്രത്തിൽ വന്ന തലക്കെട്ടായ ‘നോ വൺ കിൽഡ് ജസീക്ക’ എന്നത് സംവിധായകൻ ചിത്രത്തിന്റെപേരായി സ്വീകരിച്ചു. പണവും അധികാരവും ഉപയോഗിച്ച് ഇന്ത്യൻ നീതിവ്യവസ്ഥയെ വിലക്കെടുക്കാൻ പോന്നവരായിരുന്നു പ്രതികളുടെ കുടുംബങ്ങൾ. പിന്നാലെ നടന്ന ശക്തമായ പ്രക്ഷോഭങ്ങളും സമരങ്ങളും ചരിത്രം തിരുത്തിക്കുറിക്കുകയായിരുന്നു. റാണി മുഖർജിയും വിദ്യാബാലനും പ്രധാന വേഷങ്ങളിൽ തിളങ്ങിയ ചിത്രം ഒരു ഹിറ്റ്‌ ആയിരുന്നു.