എംസോൺ റിലീസ് – 2913
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Matt Eskandari |
പരിഭാഷ | ഹബീബ് ഏന്തയാർ |
ജോണർ | ഹൊറർ, ത്രില്ലർ |
ഒരു സിനിമ മുഴുവൻ പെട്ടിക്കുള്ളിൽ കണ്ടവരാണ് നിങ്ങൾ (ബറീഡ് (2010)) ഇതാ അതുപോലെ ത്രില്ലടിപ്പിക്കാൻ മറ്റൊന്ന്. എന്നാൽ ഈ സിനിമ മുഴുവൻ വെള്ളത്തിനടിയിലാണ്. 2017 ൽ Matt Eskandari യുടെ സംവിധാനത്തിൽ ഇറങ്ങിയ ഹൊറർ മൂഡിലുള്ള ത്രില്ലറാണ് 12 ഫീറ്റ് ഡീപ്. സഹോദരിമാർ പബ്ലിക്ക് പൂളിൽ കുളിക്കാൻ വരുന്നതോടെയാണ് കഥയുടെ തുടക്കം. പൂൾ അടയ്ക്കാൻ പോകുന്ന സമയം.
എല്ലാവരോടും നീന്തൽ നിർത്തി പൂളിൽ നിന്നും ഇറങ്ങാൻ പറയുന്നു. പക്ഷേ തന്റെ വിവാഹ നിശ്ചയ മോതിരം പൂളിൽ വീണ് പോയ കാര്യം മനസ്സിലാക്കിയ ഒരുവൾ വീണ്ടും 12 അടി ആഴമുള്ള പൂളിലേക്കിറങ്ങുന്നു. കൂടെ സഹോദരിയും. അപ്പോഴേക്കും വെള്ളത്തിന്റെ മുകളിൽ ഫൈബർ ലോക്ക് ഇട്ട ശേഷം മാനേജർ പൂട്ടി പോകുന്നു. അവിടം തൊട്ട് കഥയുടെ ഗതി മാറുന്നു. ശേഷം 1 മണിക്കൂർ 25 മിനിറ്റ് നടക്കുന്നത് നല്ല ഒന്നാന്തരം ത്രില്ലിംഗ് സീനുകളാണ്. അപകടത്തിൽ രക്ഷിക്കാൻ വരുന്നവർ നല്ല എട്ടിന്റെ മുട്ടൻ പണി തന്നാലോ! അതുപോലൊരു പണിയാണ് പൂളിൽ അവർക്ക് നേരിടേണ്ടിവരുന്നത്. അവർ രക്ഷപ്പെടുമോ?
വെറും 3 കഥാപാത്രങ്ങളേ ഈ ചിത്രത്തിൽ ഉള്ളു. അനാവശ്യ വലിച്ച് നീട്ടലോ കഥാപശ്ചാത്തലമോ ഇല്ലാത്ത ഈ ചിത്രത്തിൽ അണ്ടർവാട്ടർ സീനുകളും പ്രധാന കഥാപാത്രങ്ങളുടെ റിയലിസ്റ്റിക് പ്രകടനവും മികച്ച് നിൽക്കുന്നു.