എംസോൺ റിലീസ് – 2960
ഭാഷ | ഇംഗ്ലീഷ് |
നിർമാണം | Metropolitan Films International |
പരിഭാഷ | ഗിരി പി എസ് |
ജോണർ | ആക്ഷൻ, അഡ്വെഞ്ചർ, ഡ്രാമ |
2013 പുറത്തിറങ്ങി 2020 യിൽ സംപ്രേക്ഷണം അവസാനിപ്പിച്ച ലോക പ്രശസ്ത സീരിസായ വൈക്കിങ്സിന്റെ സ്പിനോഫായി 2022 യിൽ നെറ്റ്ഫ്ലിക്സിലൂടെ പുറത്ത് വന്ന സീരീസാണ് വൈക്കിങ്സ്: വൽഹാല്ല.
വൈക്കിങ്സിലെ സീരിസിലെ സംഭവങ്ങൾക്ക് ശേഷം ഏകദേശം നൂറ് വർഷങ്ങൾ കഴിഞ്ഞുള്ള കഥയാണ് വൽഹാല്ലയിൽ കാണിക്കുന്നത്.
ഇന്ന് മഹാനായ റാഗ്നറിന്റെയും പുത്രന്മാരുടെയും വീര സാഹസികതകൾ ഇതിഹാസങ്ങളായി മാറിമറിഞ്ഞിരിക്കുന്നു. ഇംഗ്ളീഷുകാരുമായി സന്ധിയിലേർപ്പട്ട വൈക്കിങ്ങുകൾ ഇംഗ്ലണ്ടിൽ സ്ഥിരതാമസമാക്കിയിരിക്കുന്നു. വൈക്കിങ് ജനതയിൽ വലിയൊരു വിഭാഗം ക്രിസ്തു മതം സ്വീകരിച്ചു. പഴയ ദൈവങ്ങളെയും ഭാഷയും പോലും അവർ മറന്നു, പക്ഷേ ഇംഗ്ളീഷുകാരുടെ മനസ്സിൽ വരത്തന്മാരായ വൈക്കിങ്ങുകളോടുള്ള പക കെട്ടടങ്ങിയിട്ടില്ലായിരുന്നു.
വൈക്കിങ്ങുകൾ തങ്ങളുടെ രാജ്യത്ത് സുഖലോലുപരായി കഴിയുന്നതിൽ വൈകാതെ കിംഗ് ഈഥൽറെഡ് രണ്ടാമന് അസംതൃപ്തി തോന്നുകയും, ഒരു ദിവസം രാത്രിയിൽ വൈക്കിങ്ങുകളെ മൊത്തമായി കൂട്ടക്കൊല ചെയ്യാൻ അദ്ദേഹം ഇംഗ്ലീഷ് സൈന്യത്തിന് ഉത്തരവ് നൽകുകയും ചെയ്യുന്നു, ഈ സംഭവത്തിന് ശേഷം ഒരു വർഷം കഴിഞ്ഞു ഇംഗ്ലണ്ടിൽ നടന്ന ഈ കൂട്ടകുരുതിക്ക് പ്രതികാരം ചെയ്യാൻ വലിയൊരു വൈക്കിങ് സൈന്യം കിംഗ് കന്യുട്ടിന്റെ നേതൃത്വത്തിൽ ഇംഗ്ലണ്ടിലേക്ക് പുറപ്പെടുന്നു. ഗ്രീൻലാൻഡിൽ നിന്ന് ഒരു ദൗത്യവുമായി കട്ടെഗാറ്റിൽ വന്നിറങ്ങുന്ന ലീഫ് എറക്സൺ ഒരു പ്രത്യേക സാഹചര്യത്തിൽ ഈ സൈന്യത്തിന്റെ നേതൃത്വ നിരയിലേക്ക് വരുന്നു തുടർന്ന് ഉണ്ടാകുന്ന സംഭവങ്ങളാണ് ആദ്യ സീസണിൽ സീരീസ് കൈകാര്യം ചെയ്യുന്നത്.
സാങ്കേതിക പരമായും കഥാപരമായും വൈക്കിങ്ങിസിനോട് നീതി പുലർത്താൻ സ്പിനോഫ് സീരിസിന് കഴിഞ്ഞിട്ടുണ്ട്