എംസോൺ റിലീസ് – 3060
ഭാഷ | ഇംഗ്ലീഷ് |
നിർമ്മാണം | London Weekend Television |
പരിഭാഷ | ഫഹദ് അബ്ദുൾ മജീദ് |
ജോണർ | ക്രൈം, ഡ്രാമ, മിസ്റ്ററി |
അഗത ക്രിസ്റ്റീസ് പ്വാറോ (1989 – 2013)
അഗത ക്രിസ്റ്റീസ് പ്വാറോ: സീസൺ 1 (1989)
അഗത ക്രിസ്റ്റീസ് പ്വാറോ: സീസൺ 2 (1990)
അഗത ക്രിസ്റ്റീസ് പ്വാറോ: സീസൺ 3 (1990 – 1991)
അഗത ക്രിസ്റ്റീസ് പ്വാറോ: സീസൺ 4 (1992)
അഗത ക്രിസ്റ്റീസ് പ്വാറോ: സീസൺ 5 (1993)
അഗത ക്രിസ്റ്റീസ് പ്വാറോ: സീസൺ 6 (1994)
അഗത ക്രിസ്റ്റീസ് പ്വാറോ: സീസൺ 7 (2000)
അഗത ക്രിസ്റ്റീസ് പ്വാറോ: സീസൺ 8 (2001-02)
അഗത ക്രിസ്റ്റീസ് പ്വാറോ – സീസൺ 9 (2003–04)
The Mystery of the Blue Train / ദ മിസ്റ്ററി ഓഫ് ദ ബ്ലൂ ട്രെയ്ൻ
റൂഫസ് വാൻ ആൽഡിന് ആകെ നിരാശയിലാണ്. കോടീശ്വരനായ തന്റെ ഏക മകൾ റൂത്തിന്റെ ഭർത്താവ് ഒരു ദുർനടത്തക്കാരനാണ് എന്ന് മനസ്സിലാക്കി അവനെ ഡിവോഴ്സ് ചെയ്യാൻ അവളെ പ്രേരിപ്പിക്കുന്നു. അതേസമയം അവൾ തന്റെ കാമുകനെ കാണാൻ വേണ്ടി ഒരു യാത്രക്കിടയിൽ ട്രെയിനിലേക്ക് അവനെ ക്ഷണിക്കുന്നു.
ഒട്ടും പ്രതീക്ഷിക്കാതെ പണക്കാരിയായ കാതെറിൻ ഗ്രേയെ സാമ്പത്തിക ലാഭം പ്രതീക്ഷിച്ച്, അവളെ ഇതുവരെ തിരിഞ്ഞ് പോലും നോക്കാതിരുന്ന ലേഡി റ്റാംപ്ലിൻ എന്ന ഒരു കസിൻ തന്റെ വീട്ടിലേയ്ക്ക് അതിഥി സത്ക്കാരത്തിനായി ക്ഷണിക്കുന്നു.
ഈ രണ്ട് സ്ത്രീകളും യാത്ര ചെയ്യുന്നത് ബ്ലൂട്രെയ്നിലാണ്. റൂത്തിന്റെ സൗകര്യാർത്ഥം, റൂത്തും കാതെറിൻ ഗ്രേയും തമ്മിൽ കംപാർട്ട്മെന്റ് മാറുന്നതും തുടർന്ന് നടക്കുന്ന ഒരു മൃഗീയമായ കൊലയും അതിന് പിന്നിലെ രഹസ്യം ചുരുളഴിയുന്നതുമാണ് കഥ.
ഏറ്റവും കുഴപ്പിക്കുന്ന അവസാനം വരെ സസ്പെൻസ് നില നിർത്തുന്ന ഒരു മൂവി ആണിത്. ബുദ്ധികൂർമ്മതക്ക് പേരുകേട്ട പ്വറോ വരെ ചില സമയം ആശയക്കുഴപ്പത്തിൽ ആകുന്നു.
Cards On The Table / കാർഡ്സ് ഓൺ ദ ടേബിൾ
ലണ്ടനിലെ പ്രശസ്ത കോടീശ്വരനും വിചിത്ര സ്വഭാവക്കാരനുമായ മിസ്റ്റർ ശൈത്താന തന്റെ 8 സുഹൃത്തുക്കളെ വീട്ടിൽ സൽക്കാരത്തിനായി വിളിക്കുന്നു. 8 ആളുകളിൽ കൊലപാതകം ചെയ്യാൻ കഴിയുന്ന 4 പേരും അന്വേഷണ കുതുകികളായിട്ടുള്ള 4 പേരും ആണുള്ളത്. ആ 4 പേരിൽ ലോകപ്രശസ്ത ഡിക്ടക്റ്റീവ് ഹെർക്യൂൾ പ്വാറോയും ഒരാളാണ്.
ആ സുന്ദരമായ സായാഹ്നം പെട്ടെന്ന് ശോകമൂകമായി മാറി. അവിടെയുള്ള ഒരാൾ അതീവ നിശബ്മായി, ക്രൂരമായി കൊലചെയ്യെപ്പെടുന്നു. ചീട്ടുകളിയിലും സൽക്കാരത്തിലും ശ്രദ്ധിച്ചിരുന്ന അവരിലൊരാൾ കൊലപാതകിയാണോ. അതോ പുറത്തുള്ള ആരെങ്കിലും ചെയ്തതാണോ എന്നറിയേണ്ട സന്ദർഭത്തിൽ പൊയ്റോയുടെ “ചെറിയ ചാര കോശങ്ങൾ” ഉണരാൻ തുടങ്ങുന്നു.
After the Funeral / ആഫ്റ്റർ ദി ഫ്യുണറൽ
റിച്ചാർഡ് അബെർനെത്തി എന്ന വിഭാര്യനായ ധനികൻ മരിച്ചു. മക്കളൊന്നും ഇല്ലാത്തതുകൊണ്ട് അയാളുടെ അനിയന്റെ മകനായ ജോർജ്ജിനെ അയാൾ മകനെ പോലെയാണ് കണ്ടിരുന്നത്. അതുകൊണ്ട് തന്നെ അയാളുടെ സ്വത്തിന്റെ ഭൂരിഭാഗവും അവനായിരിക്കും കിട്ടുക എന്നത് ആ കുടുംബത്തിലെ പരസ്യമായ ഒരു രഹസ്യമാണ്. റിച്ചാർഡിന്റെ ശവസംസ്കാരത്തിനായി അയാളുടെ ബന്ധുക്കൾ ഒരുമിച്ചു കൂടുന്നു.
ശവസംസ്കാരത്തിന് ശേഷം അയാൾ എഴുതി വെച്ചിരുന്ന വിൽപത്രം വായിക്കുന്നു. ജോർജ്ജിന് റിച്ചാർഡ് ഒന്നും തന്നെ എഴുതി വെച്ചിട്ടില്ല എന്ന കാര്യം എല്ലാവരെയും അത്ഭുതപ്പെടുത്തുന്നു.
അതിന് ശേഷം എല്ലാവരും ഒരുമിച്ച് ഒരു മുറിയിൽ ഇരിക്കുമ്പോൾ റിച്ചാർഡിന്റെ അനിയത്തിയായ കോറ “റിച്ചാർഡിനെ ആരോ കൊന്നതല്ലേ” എന്നൊരു ചോദ്യം എറിയുന്നതോടെ തികച്ചും സ്വാഭാവികം എന്ന് കരുതിയിരുന്ന റിച്ചാർഡിന്റെ മരണം ഒരു കൊലപാതകമാണോ എന്ന സംശയം ബന്ധുക്കളുടെ മനസ്സിൽ കടന്നുകൂടുന്നു. തൊട്ടടുത്ത ദിവസം നടക്കുന്ന അതിക്രൂരമായ മറ്റൊരു കൊലപാതകത്തോടെ റിച്ചാർഡിന്റെ മരണം കൊലപാതകമാണോ എന്ന സംശയം കൂടുതൽ ശക്തമാകുകയും ബന്ധുക്കൾ എല്ലാവരും തന്നെ സംശയത്തിന്റെ നിഴലിലാകുകയും ചെയ്യുന്നു. റിച്ചാർഡിന്റെ വക്കീലായ എന്റ്- വിസിൽ ഈ കേസ് അന്വേഷിക്കാൻ പ്വാറോയുടെ സഹായം തേടുന്നു. എപ്പോഴത്തെയും പോലെ തന്റെ സ്വതസിദ്ധമായ ശൈലിയിൽ പ്വാറോ ഈ കേസിന്റെ ചുരുളഴിക്കുന്നതാണ് ബാക്കി കഥ.