The Wolverine
ദി വോള്‍വറിന്‍ (2013)

എംസോൺ റിലീസ് – 1062

Download

8335 Downloads

IMDb

6.7/10

X-Men സീരീസിൽ ഇറങ്ങിയ ആറാമത്തെ ചിത്രമാണ് The Wolverine. X-Men The Last Standന്റെ നേരിട്ടുള്ള തുടർച്ചയാണ് ഈ സിനിമ. ജീനിന്റെയും പ്രൊഫസറുടെയുമെല്ലാം മരണത്തിന് ശേഷം തീർത്തും ഒറ്റപ്പെട്ട് ഇനിയൊരാളെയും ഉപദ്രവിക്കില്ല എന്ന് തീരുമാനിച്ച് പഴയ ഹീറോയുടെ കുപ്പായം അഴിച്ചു വെച്ച് ജീവിക്കുകയാണ് ലോഗൻ. ആയിടക്കാണ് പണ്ട് രണ്ടാം ലോക മഹായുദ്ധ സമയത്ത് നാഗസാക്കിയിൽ നടന്ന അണുബോംബ് ആക്രമണത്തിൽ നിന്ന് താൻ രക്ഷിച്ച ഒരു പഴയ ജപ്പാനീസ് സുഹൃത്തായ യാഷിദ മരിക്കുന്നതിന് മുൻപ് ആ കടം വീട്ടാനും യാത്ര പറയാനുമായി ലോഗനെ ഒരിക്കൽ കൂടി കാണണമെന്ന് അറിയിക്കാനായി യുകിയോ എന്ന പെൺകുട്ടിയെ ലോഗന്റെ അടുത്തേക്ക് അയക്കുന്നത്. മനസില്ലാമനസോടെ ജപ്പാനിൽ എത്തിയ ലോഗനിൽ ആ പഴയ സുഹൃത്തിന്റെ മരണത്തോടെ അയാളുടെ പേരക്കുട്ടിയുടെ ജീവൻ രക്ഷിക്കാനുള്ള ഉത്തരവാദിത്തം വന്നുചേരുന്നു. യാഷിദയുടെ മരണത്തോടെ കണക്കറ്റ സമ്പത്തിന്റെ അവകാശിയായി മാറിയ അയാളുടെ പേരക്കുട്ടിയെ കൊല്ലാൻ ജപ്പാനീസ് മാഫിയയായ യാക്കൂസയും ചികിൽസിച്ചിരുന്ന ഡോക്ടറായിരുന്ന മാരകവിഷം പുറപ്പെടുവിക്കാൻ കഴിവുള്ള ഒരു മ്യൂട്ടന്റും ഇറങ്ങിത്തിരിക്കുന്നതോടു കൂടി ലോഗന് വീണ്ടും യുദ്ധക്കളത്തിലേക്ക് ഇറങ്ങേണ്ടി വരുന്നു.