Love and Shukla
ലൗ ആൻഡ് ശുക്ല (2017)

എംസോൺ റിലീസ് – 1297

ഭാഷ: ഹിന്ദി
സംവിധാനം: Jatla Siddartha
പരിഭാഷ: ഷൈജു. എസ്
ജോണർ: കോമഡി, ഡ്രാമ, റൊമാൻസ്
IMDb

7.3/10

Movie

N/A

ഒരു യാഥാസ്ഥിക ബ്രാഹ്മണ കുടുംബത്തിൽ ജനിച്ച മനു ശുക്ലക്ക് സ്ത്രീകളെപ്പറ്റിയോ ലൈംഗികതയെപ്പറ്റിയോ കാര്യമായ അറിവൊന്നും ഇല്ല. മൊബൈൽ ഫോണിലെ ചെറിയ സ്‌ക്രീനിൽ കാണുന്ന അശ്ലീല ചിത്രങ്ങളിൽ നിന്നുള്ള അറിവുകളാണ് ശുക്ലക്ക് ആകെയുള്ളത്. അങ്ങനെയിരിക്കെ ശുക്ലയുടെ വിവാഹം നടക്കുന്നു. തന്റെ പ്രതീക്ഷകൾ എല്ലാം തന്നെ തകിടം മറിയുന്നതാണ് ശുക്ല പിന്നീട് കാണുന്നത്. ഒറ്റമുറി വീട്ടിൽ ഭാര്യയും, അച്ഛനും, അമ്മയും, ഭർതൃവീട്ടിൽ നിന്നും പിണങ്ങി വന്ന പെങ്ങളും എല്ലാമായി ശുക്ല എന്ത് ചെയ്യണമെന്നറിയാതെ നിൽക്കുന്നു. ഭാര്യയോട് തനിച്ചൊന്ന് സംസാരിക്കാൻ പോലും കഴിയാതെ വരുന്ന ശുക്ലയുടെ ജീവിതവും അതെല്ലാം എങ്ങനെ മാറ്റിയെടുക്കുന്നു എന്നെല്ലാമാണ് ഈ കൊച്ചു ചിത്രത്തിന്റെ ഇതിവൃത്തം.

സിദ്ധാർത്ഥ് ജട്ല തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്ന “ലൗ ആൻഡ് ശുക്ല” എന്ന പേരിൽ 2017ൽ പുറത്തിറങ്ങിയ ഈ ഹിന്ദി ചിത്രത്തിൽ പ്രധാന കഥാപാത്രമായ ശുക്ലയായി അഭിനയിച്ചിരിക്കുന്നത് സഹർഷ് കുമാർ ശുക്ലയാണ്. ഈ ചിത്രം നിരവധി അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിക്കുകയും പുരസ്കാരങ്ങൾ നേടുകയുമുണ്ടായി.