എം-സോണ്‍ റിലീസ് – 1300
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Clint Eastwood |
പരിഭാഷ | ഗായത്രി മാടമ്പി |
ജോണർ | ഡ്രാമ, റൊമാന്‍സ് |
ജീവിതത്തിന്റെ അനിയന്ത്രിതതയിൽ നമ്മൾ വിചാരിക്കാതെ തന്നെ വന്നു ചേരുന്ന ഒന്നാണ് പ്രണയവും. ആ പ്രണയത്തിന്റെ പതിപ്പാണ് 1995ൽ ഇറങ്ങിയ ദ ബ്രിഡ്ജസ് ഓഫ് മാഡിസൺ കൗണ്ടി എന്ന സിനിമ. ഒരു സാധാരണ കുടുംബം നയിക്കുന്ന വീട്ടമ്മയാണ് ഫ്രാൻസിസ്ക. ഭർത്താവും കുട്ടികളുമായി ഐവയിൽ കഴിയുന്ന അവർ, അവിടെ റോസ്‌മാൻ പാലം ഫോട്ടോ ഷൂട്ട് ചെയ്യാൻ വരുന്ന റോബർട്ട് കിൻകെയ്ഡുമായി സൗഹൃദത്തിലാകുന്നു. ആ റോസ്‌മാൻ പാലം അവരുടെ പ്രണയത്തിന് സാക്ഷിയാകുന്നു. നാലേ നാലു ദിവസങ്ങൾക്കുള്ളിൽ തന്നെ അവർ വേർപിരിക്കാനാവാത്ത വിധം ഒന്നായി മാറി. ഫ്രാൻസിസ്ക അവളെ സ്വയം തിരിച്ചറിഞ്ഞത് റോബെർട്ടിനോട് ഒപ്പമുള്ള ദിവസങ്ങളിലായിരുന്നു. എന്നാൽ കുടുംബത്തോടെ ജീവിക്കുന്ന ഫ്രാൻസിസ്ക എന്ത് ചെയ്യണമെന്നറിയാതെ പകയ്ക്കുന്നു. ആത്മാർത്ഥമായ പ്രണയത്തെ കുടുംബത്തിന് വേണ്ടി ത്യജിക്കാനാവാത്ത ഫ്രാൻസിസ്കയായി മെറിൽ സ്ട്രീപ്പും അവളെ ജീവന് തുല്യം സ്നേഹിക്കുന്ന ഏകാകിയായ ഫോട്ടോഗ്രാഫറായി ക്ലിന്റ് ഈസ്റ്റ്‌വുഡും തകർത്ത് അഭിനയിച്ചിരിക്കുന്നു. ഈ സിനിമയിലെ അഭിനയത്തിന് മെറിൽ സ്ട്രീപ്പിനു ഓസ്കാർ നോമിനേഷൻ ലഭിച്ചിരുന്നു. പല വിഭാഗങ്ങളിലായി നിരവധി അവാർഡുകൾ ലഭിച്ച ഈ ക്ലാസ്സിക് എല്ലാവരും കണ്ട് അഭിപ്രായങ്ങൾ അറിയിക്കുക.