Commando
കമാൻഡോ (1985)

എംസോൺ റിലീസ് – 1043

Download

2005 Downloads

IMDb

6.7/10

ഒരു സ്‌പെഷ്യൽ മിലിട്ടറി ഫോഴ്സിലെ കമാൻഡോയായിരുന്നു ജോൺ മാട്രിക്സ്, റിട്ടയേർഡിന് ശേഷം മകൾ ജെന്നിയുമൊത്ത് മലമുകളിലെ വീട്ടിൽ സമാധാന ജീവിതം നയിക്കുകയായിരുന്നു. ഒരു ദിവസം അപ്രതീക്ഷിതമായി ശത്രുക്കൾ തന്റെ മകളെ തട്ടിക്കൊണ്ടുപോകുന്നു. രക്ഷിക്കാൻ ശ്രമിക്കുന്ന ജോണിനെയും അവർ ബന്ദിയാക്കുന്നു. ഒരച്ഛന്റെയും മകളുടെയും സ്നേഹത്തിന്റെ കഥ പറഞ്ഞു തുടങ്ങുന്ന ചിത്രം ഞൊടിയിടയിൽ ത്രില്ലർ സ്വഭാവം കൈവരിക്കുന്നു പിന്നീടുണ്ടാകുന്ന ഉദ്വേഗജനകമായ സംഭവവികസങ്ങളാണ് മാർക്ക് എൽ ലെസ്റ്ററന്റെ സംവിധാനത്തിൽ 1985-ൽ പുറത്തിറങ്ങിയ ഈ അമേരിക്കൻ ആക്ഷൻ ചിത്രം.

തന്റെ ബോഡിബിൽഡപ്പ് കൊണ്ട് ലോകമെമ്പാടും ആരാധകരെയുണ്ടാക്കാൻ ഈയൊരൊറ്റ ചിത്രംകൊണ്ട് അർനോൾഡ് ഷ്വാർസ്നെഗറിന് കഴിഞ്ഞു. ആക്ഷൻ സിനിമ പ്രേമികൾക്ക് ഒരു വിരുന്നുതന്നെയാണ് ഈ ചിത്രം.