Signal
സിഗ്നൽ (2016)

എംസോൺ റിലീസ് – 1045

Download

10070 Downloads

IMDb

8.5/10

Series

N/A

ഭൂതകാലത്തെ ഓർമ്മകൾ പലപ്പോഴും നമ്മെ വേട്ടയാടിക്കൊണ്ടിരിക്കും. അവ അങ്ങനെ സംഭവിച്ചില്ലായിരുന്നെങ്കിലോ എന്ന് നമ്മൾ ആഗ്രഹിക്കും. വിലപ്പെട്ട പലതും നഷ്ടമായതോർത്ത് വിലപിക്കും. ആ സമയത്ത് അവയൊക്കെ മാറ്റാൻ ഒരവസരം ലഭിച്ചാലോ..?? ഈ സീരീസിൽ ശ്രദ്ധയിച്ച മറ്റൊരു കാര്യമാണ് ഭൂതകാലത്തിന്റെ വേട്ടയാടൽ. എത്രയൊക്കെ മാറ്റം വരുത്തിയാലും നമ്മൾ ആഗ്രഹിക്കുന്നത് പോലെയാവില്ല നമ്മുടെ ജീവിതം. നല്ല മാറ്റമാണെങ്കിൽ കൂടി അതിന്റേതായ പരിണിതഫലം നമുക്ക് ഭാവിയിൽ അനുഭവിക്കേണ്ടി വരിക തന്നെ ചെയ്യും. പല സന്ദർഭങ്ങളും അവ വരച്ച് കാട്ടുന്നുണ്ട്. സ്പോയിലർ ആവുമെന്നതിനാൽ അവ പരാമർശിക്കുന്നില്ല. പലരും പറയുന്നത് പോലെ ഇതിൽ ടൈം ട്രാവൽ എന്നൊന്നില്ല. ഭൂതകാലത്തിലേയും വർത്തമാന കാലത്തിലേയും രണ്ട് ആളുകൾ തമ്മിൽ നടത്തുന്ന ആശയ വിനിമയം കാരണം..ഭൂതകാലത്തിൽ മാറ്റങ്ങൾ സംഭവിക്കുകയും അതുകൊണ്ട് വർത്തമാനകാലത്തിലും മാറ്റം വരുകയും ചെയ്യുന്നു. ഒരേ സമയം ഇപ്പോൾ നടക്കുന്ന കേസ് എന്താകുമെന്നും പണ്ട് എന്താണ് സംഭവിച്ചത് എന്നും ഉള്ള ചോദ്യം നില നിർത്തിക്കൊണ്ടാണ് സിഗ്നൽ ഇരട്ട സസ്പെൻസോടെയാണ് മുന്നോട്ട് പോകുന്നത്.

പരസ്പരം ബന്ധപ്പെട്ട് കിടക്കുന്ന ഒരു പിടി കേസുകളും സീരീസിലെ ഏറ്റവും പ്രധാനപ്പെട്ട 3 കഥാ പാത്രങ്ങളായ ലീ ജേ ഹാൻ, ച്ച സൂ ഹ്യുൻ, പാർക്ക് ഹേ യോങ് എന്നിവരെ കേന്ദ്ര ബിന്ദുവാക്കി വരുന്ന മൂന്ന് കേസുകളും അടക്കം ആകെ 11 കേസുകൾ ആണ് 16 എപ്പിസോഡുകളിലായി പറഞ്ഞു പോകുന്നത്.