എം-സോണ് റിലീസ് – 1049
ഭാഷ | ഫ്രഞ്ച് |
സംവിധാനം | Abdellatif Kechiche |
പരിഭാഷ | ഗിരി പി. എസ് |
ജോണർ | ഡ്രാമ, റൊമാൻസ് |
നിങ്ങൾ എപ്പോളാണ് നിങ്ങളുടെ ലൈംഗികത തിരിച്ചറിയുന്നത്. അഥവാ തിരിച്ചറിഞ്ഞത്. ചിന്തിച്ചിട്ടുണ്ടോ അതിനെപ്പറ്റി.?
Adele കോളേജിലേക്ക് പോകുന്നവഴി, റോഡ് ക്രോസ്സ് ചെയ്യവേ ഒരു boycut നീലമുടിക്കാരിയിൽ ആകർഷിക്കപ്പെടുന്നു.( ഒരു നോക്ക് കണ്ടേ ഉള്ളൂ. അതൊരു strong feeling ആണ്. അത് അഡെലെയുടെ കണ്ണുകളിൽ ഉണ്ട്, ചുണ്ടുകളിൽ ഉണ്ട്). പക്ഷേ അവൾക്ക് സ്വയം ചില സംശയങ്ങളുണ്ട്. “സ്ത്രീ ശരീരം ഉള്ള തനിക്ക് എങ്ങിനെയാണ് ഒരു പുരുഷനിൽ ആകർഷണം തോന്നാതെ സ്ത്രീയിൽ താത്പര്യം തോന്നുക..” അഡെലെ അവളുടെ gender ൽ confused ആണ്. അവൾ തന്റെ ക്ലാസ്സിലെ ഒരു ആൺകുട്ടിയുമായി ലൈംഗികതയിൽ ഏർപ്പെടുന്നുണ്ട്. പക്ഷേ അവൾ വേഗം തിരിച്ചറിയുന്നുണ്ട്, തനിക്ക് പുരുഷൻ എന്ന ജൻഡറിൽ നിന്ന് ലൈംഗിക സുഖം കിട്ടുന്നില്ല എന്ന്.
ആദ്യമാദ്യം താൻ ഒരു ലെസ്ബിയൻ ആണെന്ന് മറ്റുള്ളവരുടെ മുന്നിൽ പറയാൻ മടിക്കുന്നുണ്ട് അഡെലെ. പിന്നീടൊരിക്കൽ ഒരു ലെസ്ബിയൻ പബ്ബിൽ വെച്ച് നീലമുടിക്കാരിയെ (എമ്മ യെ) വീണ്ടും കണ്ടു മുട്ടുന്നു. എമ്മയോട് അടുക്കുന്ന അഡെലെ അവളുടെ ജൻഡറും ലൈംഗികതയും പ്രണയവും സ്വാതന്ത്ര്യവും അവകാശങ്ങളും തിരിച്ചറിയുന്നു. അവർ ലെസ്ബിയൻ പാർട്നെർസ് ആയി ജീവിക്കുന്നു. അതിതീവ്രമായ ചുംബനങ്ങൾ, ശ്വാസനിശ്വാസങ്ങൾ, പ്രണയം, caring.. എല്ലാം ഉണ്ട് അവർക്കിടയിൽ. അവർ ജീവന്റെ രണ്ടു ബിന്ദുക്കൾ പോലെ പ്രണയിക്കുകയാണ്. “മനസുകളേക്കാൾ വേഗത്തിൽ വികാരങ്ങൾ മനസ്സിലാക്കുന്നത് കണ്ണുകളാണെന്നത് എത്ര സത്യമാണ് ” അതിന്റെ പര്യവസാനത്തിൽ അത് സംഭവിക്കുന്നു അവർ പ്രണയത്തിലാകുന്നു പ്രണയത്തിന്റെ പൂർണത സെക്സും കൂടി ചേർന്നതാണെങ്കിൽ അവർ അങ്ങനെയും മറ്റെല്ലാ രീതിയിലും ഒന്നാകുന്നു അവൾ ആ പതിനാറ്കാരി തിരിച്ചറിയുന്നു ഇത് തന്നെയാണ് താൻ തേടിയലഞ്ഞ അനുഭൂതി എന്ന്. എന്നാൽ അവളുടെ മനസ്സിന്റെ നിയന്ത്രണം ഭൂമിയിലേക്കിറങ്ങി വരുന്ന ചില നിമിഷങ്ങളിൽ മാനസിക ചിന്തകൾ തമ്മിലുള്ള സംഘർഷം/വേലിയേറ്റം അതിന്റെ വേട്ടയാടൽ അവളുടെ ആ സ്വവർഗാനുരാഗ ജീവിതത്തിൽ വരുത്തുന്ന മാറ്റം അതാണ് ചിത്രം പറയാൻ ശ്രമിക്കുന്നത്.
സിനിമ എന്ന കലയുടെ വേറൊരു തലത്തെ ഒരു വട്ടത്തിനുള്ളിൽ വരച്ചു കാണിക്കുന്നു ഈ ചിത്രം. ഇന്ത്യൻ സമൂഹത്തിനോ ആകെ സിനിമയുടെ 50% പ്രേക്ഷകനോ ചിലപ്പോൾ അംഗീകരിക്കാൻ സാധിക്കാത്ത പ്രമേയം.