Emily the Criminal
എമിലി ദ ക്രിമിനൽ (2022)

എംസോൺ റിലീസ് – 3138

Download

8954 Downloads

IMDb

6.7/10

2022 ആഗസ്റ്റ് 12-ന് ജോൺ പാറ്റൺ ഫോർഡിന്റെ സംവിധാനത്തിൽ ഓബ്രി പ്ലാസ പ്രധാന വേഷത്തിലെത്തുന്ന അമേരിക്കൻ ചലച്ചിത്രമാണ് ‘എമിലി ദ ക്രിമിനൽ‘.

എമിലിക്ക് ക്രിമിനൽ ബാക്ക്ഗ്രൗണ്ടുണ്ട്. അതുകൊണ്ട് തന്നെ നല്ലൊരു ജോലി അവൾക്ക് ലഭിക്കുന്നില്ല, സ്റ്റുഡന്റസ് ലോണിന്റെ വലിയൊരു കടകെണിയിൽ കിടന്ന് കഷ്ടപ്പെടുന്ന അവൾക്ക് നല്ലൊരു വരുമാനം അത്യാവശ്യമായിരുന്നു. അങ്ങനെയുള്ള അവളെ തേടി ഒരു ഓഫർ വരുന്നു, മണിക്കൂറിൽ 200 ഡോളർ സമ്പാദിക്കാവുന്ന ഒരു ജോലി. സംഗതി ഒരു ഫ്രോഡ് പരിപാടിയാണ്, എമിലി അതിന് കൈകൊടുക്കുന്നതോടെ അവളുടെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളുമായിട്ടാണ് പിന്നീടങ്ങോട്ടുള്ള സിനിമയുടെ പോക്ക്.