Link Click Season 1
ലിങ്ക് ക്ലിക്ക് സീസൺ 1 (2021)

എംസോൺ റിലീസ് – 3144

ചൈനീസ് ആനിമേഷൻ സീരീസുകൾ പൊതുവേ ഡോങ്ഹ്വ (Donghua) എന്നാണ് അറിയപ്പെടുന്നത്. 2021 -ൽ പുറത്തിറങ്ങിയ, വെറും 11 എപ്പിസോഡുകൾ മാത്രമുള്ള ഒരു ഡോങ്ഹ്വ സീരിസാണ് ലിങ്ക് ക്ലിക്ക്.
ചെങ് സയോഷി, ലു ഗ്വാങ് എന്നിവർക്ക് പ്രത്യേക കഴിവുകളുണ്ട്. അവർ ടൗണിൽ ഒരു ഫോട്ടോ സ്റ്റുഡിയോ നടത്തുകയാണ്. പക്ഷേ സാധാരണ ഒരു സ്റ്റുഡിയോയിൽ ചെയ്യുന്ന കാര്യങ്ങളല്ല അവരവിടെ ചെയ്യുന്നത്. ചെങ് സയോഷിക്ക് ഒരു ഫോട്ടോയിലെ ലോകത്തേക്ക് ആ ടൈം ലൈനിൽ 12 മണിക്കൂർ സമയം പ്രവേശിക്കാൻ കഴിയും. ലു ഗ്വാങ് പുറത്തിരുന്ന് വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്യും. ഈ കഴിവ് ഉപയോഗിച്ച് അവർ കടയിൽ വരുന്നവർക്ക് അവരുടെ ആവശ്യ പ്രകാരം ഭൂതകാലത്തിൽ സംഭവിച്ച തെറ്റുകൾ തിരുത്താൻ സഹായിക്കുന്നു.

ക്ലിഫ് ഹാങ്ങറുകളുടെ ഒരു മേളം തന്നെ തീർക്കുന്ന ഈ സീരീസിൽ ട്വിസ്റ്റുകൾക്കും ടേണുകൾക്കും ഒട്ടും പഞ്ഞമില്ല. Hidden Gem എന്നൊക്കെ വിശേഷിപ്പിക്കാൻ കഴിയുന്ന ഒരു മാസ്റ്റർപീസ് തന്നെയാണ് ലിങ്ക് ക്ലിക്ക്. ഇതിൻ്റെ രണ്ടാം സീസൺ 2023 -ൽ പുറത്തിറങ്ങും.