എംസോൺ റിലീസ് – 3158
ഭാഷ | കൊറിയൻ |
സംവിധാനം | Ji-woo Jung |
പരിഭാഷ | വിഷ്ണു പ്രസാദ് |
ജോണർ | ക്രൈം, ഡ്രാമ, റൊമാൻസ് |
ഒരു പണിക്കും പോകാതെ വെറുതെ നോവലും വായിച്ചു സമയം കളയുന്ന ആളാണ് മിൻ-കി. ഒരു കുഞ്ഞുമടങ്ങുന്ന അയാളുടെ വീട്ടിലെ മൊത്തം ചെലവുകളും വഹിക്കുന്നത് അയാളുടെ ഭാര്യ ബോറയാണ്. അത്ര സുഖകരമല്ലാത്ത ദാമ്പത്യജീവിതമാണ് ഇവരുവരുടെയും.
ഇതൊക്കെ കാരണം ഓഫീസിൽ ജോലിചെയ്യുന്ന തന്റെ പഴയ കാമുകനുമായി പലപ്പോഴും ബോറ ശാരീരികബന്ധത്തിൽ ഏർപ്പെടാറുമുണ്ട്. അധികം വൈകാതെ മിൻ-കി ബോറയുടെ അവിഹിതബന്ധം മണത്തറിയുന്നു. പക്ഷേ, തന്റെ കുഞ്ഞിനെയോർത്ത് ഒന്നും കണ്ടില്ലെന്ന് നടിച്ചു കഴിയുന്നു.
എന്നാൽ, എത്ര നാൾ…? എത്ര നാൾ അയാൾക്ക് ഇതൊക്കെ കണ്ടും കേട്ടും ജീവിക്കാനാകും. ഒടുവിൽ ക്ഷമ നശിച്ച മിൻ-കി ഇതിനൊരു അന്ത്യം കാണാൻ വേണ്ടി ഒരു ഉദ്ദേശത്തോടെ ഇറങ്ങിത്തിരിക്കുന്നതാണ് സിനിമയുടെ പ്രമേയം.
ഓൾഡ്ബോയ് (2003), ഐ സോ ദി ഡെവിൾ (2010) എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ ചോയ് മിൻ-സിക്, ദി ഹൗസ്മെയ്ഡ് (2010), എമർജൻസി ഡിക്ലറേഷൻ (2021) എന്നീ സിനിമയിലെ അഭിനയത്രി ജോൻ ദോ യുൻ എന്നിവരാണ് സിനിമയിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്.
NB: ചിത്രത്തിൽ ലൈംഗികരംഗങ്ങൾ ഉള്ളതിനാൽ പ്രായപൂർത്തിയായവർ മാത്രം കാണുക.