I Love You, Beth Cooper
ഐ ലവ് യൂ, ബെത്ത് കൂപ്പർ (2009)

എംസോൺ റിലീസ് – 3180

ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Chris Columbus
പരിഭാഷ: അരുൺ അശോകൻ
ജോണർ: കോമഡി, റൊമാൻസ്
Download

6074 Downloads

IMDb

5.3/10

ക്രിസ് കൊളമ്പസിന്റെ സംവിധാനത്തിൽ 2009-ൽ റിലീസ് ആയ, ഹൈഡൻ പനറ്റയർ, പോൾ റസ്സ് എന്നിവർ പ്രധാന കഥപത്രങ്ങളായി എത്തുന്ന ഫീൽ ഗുഡ് ചലച്ചിത്രമാണ് ഐ ലവ് യൂ, ബെത്ത് കൂപ്പർ.

സാധാരണ രീതിയിൽ ഒരു ടീൻ ഡ്രാമ സിനിമ തുടങ്ങുന്നത് സ്കൂൾ ജീവിതവും അവിടുത്തെ തമാശകളും കോർത്തിണക്കിയാണ്. എന്നാൽ ഇവിടെ കഥ തുടങ്ങുന്നത് തന്നെ സ്കൂൾ ലൈഫ് അവസാനിക്കുന്ന ഗ്രാജുവേഷൻ പ്രസംഗത്തോട് കൂടിയാണ്. സ്കൂളിലെ ബുദ്ധിജീവിയായ ഡെന്നിസ് കൂവർമാൻ ആ പൊതുവേദിയിൽ വെച്ച് താൻ ഇത്രയും നാളായി വൺ സൈഡായി പ്രണയിച്ച പെൺകുട്ടി ആരാണെന്നും, അതോടൊപ്പം മറ്റു പല സത്യങ്ങളും വിളിച്ചു പറയുന്നു. പിന്നീട് ഉണ്ടാകുന്ന രസകരമായ സംഭവങ്ങളുമായാണ് സിനിമ മുന്നോട്ട് പോകുന്നത്.