Don't Look Back
ഡോന്റ് ലുക്ക് ബാക്ക് (2009)

എംസോൺ റിലീസ് – 3216

Download

3695 Downloads

IMDb

5.8/10

Movie

N/A

വീട്ടിലെ മേശയും ഫ്രെയിം ചെയ്ത ചിത്രങ്ങളും ഒക്കെ പെട്ടന്നൊരു ദിവസം സ്ഥാനം മാറിയിരിക്കുന്നു. അവ മാത്രമല്ല അവൾക്ക് ചുറ്റുമുള്ള പലതും അല്പാല്പമായി മാറിക്കൊണ്ടിരിക്കുന്നു. ഇതൊന്നും തൻ്റെ ഭർത്താവും മക്കളും ശ്രദ്ധിക്കുന്നേ ഇല്ല എന്നതായിരുന്നു അൽഭുതം. തനിക്ക് ചുറ്റുമാണോ അത് തനിക്ക് തന്നെയാണോ മാറ്റങ്ങൾ ഉണ്ടാവുന്നത് എന്ന് അവൾ പതിയെ ചോദ്യം ചെയ്യാൻ തുടങ്ങി. ആ അന്വേഷണം അവളെ ഇറ്റലിയിലേക്ക് നയിച്ചു. അവിടെ അവളെ കാത്തിരിക്കുന്നത് എന്തൊക്കെയാവും?

മറീനെ ഡേ വാനിൻ്റെ സംവിധാനത്തിൽ 2009-ലാണ് ഈ സൈക്കോളജിക്കൽ മിസ്റ്ററി ത്രില്ലർ ഇറങ്ങുന്നത്. മോണിക്ക ബെലൂച്ചിയും സോഫി മെഴ്‌സോയുമാണ് പ്രധാന താരങ്ങൾ.