എംസോൺ റിലീസ് – 3253
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Roland Emmerich |
പരിഭാഷ | സോണി ഫിലിപ്പ് |
ജോണർ | ആക്ഷൻ, അഡ്വഞ്ചർ, ഡ്രാമ |
ചരിത്രാതീത കാലത്തെ മലമടക്കുകൾക്കിടയിൽ താമസിക്കുന്ന മാമത്ത് വേട്ടക്കാരായ ഒരു ചെറിയ ഗോത്ര സമൂഹത്തെ ചുറ്റിപറ്റിയാണ് ഈ കഥ നടക്കുന്നത്. കഥയിലെ നായകനായ ദില്ലെ എന്ന ചെറുപ്പക്കാരൻ തന്റെ ചെറുപ്പകാലം മുതലെ ഇവോലെറ്റ് എന്ന യുവതിയുമായി പ്രണയത്തിലായിരുന്നു. ഒരു രാത്രി കുതിരപുറത്തെത്തിയ ഒരു കൂട്ടം പടയാളികൾ ഈ ഗോത്രസമൂഹത്തെ ആക്രമിക്കുകയും ഇവൊലെറ്റ് ഉൾപ്പെടെയുള്ള ഒരുപാട് ആളുകളെ പിടിച്ചുകെട്ടി കൊണ്ടുപോകുകയും ചെയ്യുന്നു. തന്റെ പ്രണയിനിയെയും സുഹൃത്തുക്കളെയും നഷ്ടപ്പെട്ട ദില്ലെ അവരെ തിരിച്ചുകൊണ്ടുവരാൻ തന്റെ കൂടെയുള്ള കുറച്ചുപേരേയും കൂട്ടി അവരുടെ പിന്നാലെ മലകയറി പോകുന്നു. ദില്ലെയ്ക്ക് ഇവോലെറ്റിനേയും സുഹൃത്തുക്കളെയും രക്ഷിക്കാനാകുമോ, ഈ യാത്രയിൽ അവരെ കാത്തിരിക്കുന്ന അപകടങ്ങൾ എന്തൊക്കെയാണ്, അവരെ എന്തിനാണ് ഈ പടയാളികൾ തട്ടിക്കൊണ്ട് പോയത് എന്നീ ചോദ്യങ്ങളിലൂടെയുള്ള ഉദ്വേഗജനകമായ യാത്രയാണ് ഈ സിനിമയുടെ ഇതിവൃത്തം.
മികച്ച കഥ, വിഷ്വൽ എഫക്റ്റ്സ്, അഭിനേതാക്കളുടെ മികച്ച പ്രകടനം എന്നിവയാൽ സമ്പന്നമായ ഈ സിനിമ നിങ്ങളെ ഒരു തരത്തിലും നിരാശരാക്കില്ല എന്നത് തീർച്ച.