എം-സോണ്‍ റിലീസ് – 702
ബെസ്റ്റ് ഓഫ് IFFK 16
ഭാഷ | ഹംഗേറിയന്‍ |
സംവിധാനം | ഇൽദികോ എനിയേദി |
പരിഭാഷ | എം.പി. അബ്ദുള്‍ മുനീര്‍ |
ജോണർ | Drama, Fantasy, Mystery |
ഒരു സ്ലോട്ടർ ഹൗസിൽ മാനേജർ ആയി ജോലി ചെയ്യുന്ന എൻഡ്രെ. ഹൈജീൻ ഇൻസ്പെക്ടർ ആയി പുതിയതായി ജോയിൻ ചെയ്യുന്ന മരിയ. രണ്ടുപേരും തമ്മിൽ അവരുടെ രാത്രി സ്വപ്നങ്ങളിൽ എങ്ങനെ ബന്ധിതരായിരിക്കുന്നു എന്നതാണ് ‘ഓൺ ബോഡി ആന്റ് സോൾ’ എന്ന ഹംഗേറിയൻ സിനിമ കൈകാര്യം ചെയ്യുന്ന പ്രണയത്തിന്റെ ഫ്രെഷ്നസ്സും കാല്പനിക സൗന്ദര്യവും.
ഇത്തവണ രാജ്യാന്തര ചലച്ചിത്ര മേളയില്‍ ലോകസിനിമാ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച സിനിമയായിരുന്നു ‘ഓണ്‍ ബോഡി ആന്റ് സോള്‍’. ഡ്രാമ ചിത്രമായി നിര്‍മ്മിച്ച ഈ ഹംഗേറിയന്‍ സിനിമയ്ക്ക് 67-ാമത് ബെര്‍ലിന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ഗോള്‍ഡന്‍ ബെയര്‍ പുരസ്‌കാരം കിട്ടിയിരുന്നു. ബുഡാപെസ്റ്റിൽ നിന്നുള്ള ഇൽദികോ എനിയേദി എന്ന 62കാരി കാൻ (ക്യാമറാ ഡി ഓർ) ഉൾപ്പടെ സുവിദിതമായ അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ മുൻപും പുരസ്കൃതയായിട്ടുള്ള സംവിധായികയാണ്. ഒൻപത് വർഷത്തെ ഇടവേള കഴിഞ്ഞ് ബോഡിയുടെയും സോളിന്റെയും അതീതതലങ്ങളെക്കുറിച്ചുള്ള നരേഷനുമായി വരുമ്പോഴും സ്ക്രിപ്റ്റിംഗിലും മെയ്ക്കിംഗിലും സിഗ്നേച്ചർ കൊത്തിയിടുന്നു.