Train Driver's Diary
ട്രെയിൻ ഡ്രൈവേർസ് ഡയറി (2016)
എംസോൺ റിലീസ് – 707
ഭാഷ: | ഇംഗ്ലീഷ് , സെർബിയൻ |
സംവിധാനം: | Milos Radovic |
പരിഭാഷ: | ഷെറി ഗോവിന്ദ് |
ജോണർ: |
ലിജ ഒരു ട്രെയിൻ ഡ്രൈവറാണ്. അയാളുടെ അച്ഛനും മുത്തശ്ശനും ട്രെയിൻ ഡ്രൈവർമാരായിരുന്നു. ഔദ്യോഗിക ജീവിതത്തിന്റെ ഇടയിൽ പല സന്ദർഭങ്ങളിലായി ഏകദേശം 20-30 പേരുടെ മരണത്തിന് ലിജ കാരണക്കാരനാവുന്നു. ഇതിൽ മിക്കതും ആത്മഹത്യയോ, മരിച്ചവരുടെ അശ്രദ്ധ മൂലമോ ഒക്കെ സംഭവിക്കുന്നതാണ്. എന്നാൽ അതിൽ ലിജയ്ക്ക് ഒട്ടും കുറ്റബോധമില്ല, പക്ഷേ ദുഖമുണ്ട്. അനേകം ട്രെയിൻ ഡ്രൈവർമാരെ പോലെ നിഷ്കളങ്ക കൊലപാതകിയാണ് ലിജ !! അയാളുടെ എല്ലാമായിരുന്നു കാമുകിയും വർഷങ്ങൾക്ക് മുൻപ് ട്രെയിൻ തട്ടിയാണ് മരിച്ചത്. അതിനു ശേഷം തീർത്തും വിരസമായ അയാളുടെ ഒറ്റയാൾ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി സൈമ എന്ന അനാഥൻ കടന്നു വരുന്നു. ഒടുവിൽ അവനെ ദത്ത് പുത്രനായി ലിജ സ്വീകരിക്കുന്നു. വർഷങ്ങൾക്ക് ശേഷം ലിജ ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിക്കാൻ ഒരുങ്ങുമ്പോൾ , വളർത്തുമകനായ സൈമ അച്ഛന്റെ ജോലി ഏറ്റെടുക്കാൻ ആഗ്രഹം പ്രകടിപ്പിക്കുന്നു. എന്നാൽ ലിജ ഇതിനു സമ്മതിക്കുന്നില്ല. ഒരു പ്രത്യേക ഘട്ടത്തിൽ ഒടുവിൽ ലിജ അതിനു സമ്മതിക്കുന്നു. തുടർന്നുള്ള സംഭവവികാസങ്ങളിലൂടെ ചിത്രം മുന്നോട്ട് പോകുന്നു.