Inglourious Basterds
ഇൻഗ്ലോറിയസ് ബാസ്റ്റേർഡ്സ് (2009)

എംസോൺ റിലീസ് – 721

Download

13812 Downloads

IMDb

8.4/10

ജർമൻ അധിനിവേശ ഫ്രാൻസിൽ, ഒളിവിൽ കഴിഞ്ഞിരുന്ന തന്റെ കുടുംബത്തെ ഇല്ലായ്മ ചെയ്ത ഹിറ്റ്ലറെ വധിക്കുക എന്നത്, ജീവിതാഭിലാഷമായ് കൊണ്ടു നടക്കുന്ന ശോശന്ന എന്ന ജൂത യുവതിയുടേയും, പരമാവധി നാസികളേയും ഒത്താൽ ഹിറ്റ്ലറേയും കൊന്നു കളയുക എന്ന ലക്ഷ്യവുമായ് രൂപമെടുത്ത, ജ്വൂവിഷ്_അമേരിക്കൻ സായുധ ഗ്രൂപ്പായ ‘ബാസ്റ്റാർഡ്സ്’ എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന ചുണക്കുട്ടികളുടേയും പ്രവർത്തനങ്ങൾ, ഒരു ബിന്ദുവിൽ സന്ധിക്കുന്നതും, ഹിറ്റ്ലറെ വധിക്കാനുള്ള അവരുടെ ശ്രമവും ആണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം.

പഴുതുകളില്ലാത്ത തിരക്കഥയും, അനായാസമായ അഭിനയ പാടവം കൊണ്ട്, കാണികളെ അതിശയിപ്പിക്കുന്ന കഥാപാത്രങ്ങളുമാണ്‌ ഈ ചിത്രത്തിന്റെ മികവ്. തുടക്കം മുതൽ, ചിത്രത്തിൽ നിറഞ്ഞു നിൽക്കുന്ന ‘കേണൽ ഹൻസ് ലാൻഡ’ എന്ന വില്ലൻ കഥാപാത്രത്തെ അനശ്വരമാക്കിയ ‘ക്രിസ്റ്റോഫ് വാൾട്സ്’, ‘ആൽദോ റൈൻ’ എന്ന ബാസ്റ്റാർഡ് ലീഡറെ അവതരിപ്പിച്ച ‘ബ്രാഡ് പിറ്റ്’ എന്നിവരുടെ പ്രകടനം, ചിത്രം അവസാനിച്ചാലും ഒരു ലഹരി പോലെ അനുഭവപ്പെടും.!!

ലോകമെമ്പാടുമുള്ള സിനിമാ പ്രേമികൾ, തീർച്ചയായും കണ്ടിരിക്കേണ്ട ഒരു മഹത്തായ സിനിമ! ഒരു പാടു പുരസ്കാരങ്ങൾ വാരിക്കൂട്ടിയ ഈ ചിത്രം ഒരുക്കിയത്, ക്വൊന്റിൻ ടരന്റിനൊയാണ്.