എംസോൺ റിലീസ് – 3394
ഭാഷ | ഹിന്ദി |
സംവിധാനം | Pritam Chakraborty, Kabir Khan, Amit Mishra |
പരിഭാഷ | ആസിഫ് ആസി |
ജോണർ | ഡ്രാമ, ബയോഗ്രഫി, സ്പോർട്ട്, ഹിസ്റ്ററി |
എല്ലാം തുടങ്ങിയത് അവിടെ നിന്നായിരുന്നു.
ഇന്ത്യൻ ക്രിക്കറ്റിന്റെ ജാതകം തന്നെ തിരുത്തിയെഴുതിയ, ഓരോ ഇന്ത്യക്കാരനും അഭിമാനത്തോടെ ഓർത്തിരിക്കേണ്ട, പിൻകാലത്ത് ഒട്ടനവധി ഇതിഹാസങ്ങൾ ഇന്ത്യൻ മണ്ണിൽ പിറവിയെടുക്കാൻ കാരണമായ ഒരു വേൾഡ് കപ്പ്, അതാണ് 1983.
അതിന് മുമ്പ് ക്രിക്കറ്റിൽ കാര്യമായ മേൽവിലാസമൊന്നുമില്ലാതിരുന്ന, ആരാരും വിലകല്പിക്കപ്പെടാത്ത ഒരു ടീം എല്ലാ പ്രവചനങ്ങളും പരിഹാസങ്ങളും മുൻവിധികളും കാറ്റിൽ പറത്തി ക്രിക്കറ്റിന്റെ മെക്കയായ ലോർഡ്‌സിൽ കിരീടമേന്തി നെഞ്ചും വിരിച്ച് നിന്ന ആ ജൂൺ 25, ഇന്ത്യൻ കായിക ചരിത്രത്തിൽ അഭിമാനത്തോട് കൂടെ അടയാളപ്പെടുത്തേണ്ട ഒരു സുദിനം കൂടിയാണ്.
അതിന്റെ നേർ ചിത്രമാണ് 2021 ൽ കബിർ ഖാൻ സംവിധാനം ചെയ്ത 83 എന്ന ചിത്രം.
ഒന്നുമല്ലാതിരുന്ന ഒരു ടീം, എല്ലാ കളിയെഴുത്തുകാരും ക്രിക്കറ്റ് നിരീക്ഷകരും എഴുതി തള്ളിയ ഒരു ടീം എങ്ങെനെയാണ് ലോക കിരീടത്തിൽ മുത്തമിട്ടത് എന്നാണ് സിനിമയിൽ കാണിച്ചു തരുന്നത്.
1983 ലോകകപ്പിലെ ഇന്ത്യൻ ടീമിന്റെ പോരാട്ടങ്ങളും ചെറുത്തു നിൽപ്പും ഉയർച്ചകളും താഴ്ചകളുമൊക്കെയുള്ള യാത്രയാണ് 83 എന്ന സിനിമ പങ്കുവെക്കുന്നത്.
ഓരോ ഇന്ത്യക്കാരനും ഹൃദയം കൊണ്ട് കാണേണ്ട സിനിമകളിൽ ഒന്ന്.