എം-സോണ്‍ റിലീസ് – 404
ഭാഷ | ഹിന്ദി |
സംവിധാനം | Govind Nihalani |
പരിഭാഷ | ഷെറി ഗോവിന്ദ് |
ജോണർ | ഡ്രാമ |
ഭൂപ്രഭുക്കന്മാരുടെയും രാഷ്ട്രീയ ഉദ്യോഗസ്ഥ മാഫിയകളുടെയും ചൂഷണത്തിനും പീഡനത്തിനും ലൈംഗിക അതിക്രമങ്ങൾക്കും ഇരയാവുന്ന അരിക് ജീവിതങ്ങളുടെ ഭീതിദമായ ദൃശ്യമാണ് ആക്രോശിൽ ഗോവിന്ദ് നിഹ്ലാനി വരച്ചു കാണിക്കുന്നത്. അനീതിക്കെതിരെ ശബ്ദമുയർത്തേണ്ട നീതിപീഠങ്ങൾ ചൂഷണവർഗത്തിന്റെ ചട്ടുകമായിമാറുന്ന ഇന്ത്യൻ അവസ്ഥയുടെ തെളിച്ചമുള്ള ചിത്രമായും ആക്രോശ് മാറുന്നുണ്ട്. സാധരണ അർത്ഥത്തിൽ ഒരു ക്രൈംത്രില്ലർ ആണെങ്കിലും ആക്രോശ് അതിനുമപ്പുറം ഒരു രാഷ്ട്രീയ ചിത്രമാണ്. ഉദ്യോഗസ്ഥ-രാഷ്ട്രീയ-മാഫിയ കൂട്ടുകെട്ട് ഒരു ആദിവാസി ഗ്രാമത്തെ ഭീതിയുടെ മുൾമുനയിൽ നിർത്തി അവരെ നിശ്ശബ്ദരാക്കുന്ന ഭീകരതന്ത്രത്തന്റെ മുഖമാണ് ചിത്രം അനാവരണം ചെയ്യുന്നത്.
എട്ടാമത് ഇന്ത്യൻ രാജ്യാന്തര ചലച്ചിത്രമേളയിൽ സുവർണ്ണമയൂരം നേടിയ ചിത്രമാണ് ആക്രോശ്. ഹിന്ദി ചിത്രത്തിനുള്ള ദേശിയ പുരസ്കാരവും ആക്രോഷ് നേടി.