Duvidha
ദുവിധ (1973)

എംസോൺ റിലീസ് – 405

ഭാഷ: ഇംഗ്ലീഷ് , ഹിന്ദി
സംവിധാനം: Mani Kaul
പരിഭാഷ: ഷെറി ഗോവിന്ദ്
ജോണർ: ഡ്രാമ

രാജസ്ഥാനി സാഹിത്യകാരന്‍ വിജയ്ധന്‍ ദേത്തയുടെ ‘ദുവിധ’ എന്ന കഥയെ ആസ്പദമാക്കി അതേ പേരിൽ മണി കൗൾ സംവിധാനം ചെയ്തതാണ് ഈ ചിത്രം . ഈ സിനിമയിൽ എക്സിപരിമെറ്റൽ എന്നു വിളിക്കാവുന്ന പരിചരണമാണ് മണി കൗൾ നടത്തിയിരിക്കുന്നത്. ഒരു ഭൂതത്താൻ ഭർത്താവ് അന്യദേശത്ത് കച്ചവടത്തിനായി പോയപ്പോൾ അയാളുടെ രൂപത്തിൽ വരുന്നതും അതിനെ തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന് ആധാരം.രവി മേനോനും റൈസ പദംസീയും മുഖ്യവേഷങ്ങളിൽ അഭിനയിച്ചു.

ദേശീയവും അന്തർദേശീയവുമായ അംഗീകാരം നേടിയ ഇന്ത്യൻ ചലച്ചിത്രസംവിധായകനാണ് മണി കൗൾ. ഇന്ത്യൻ സിനിമയുടെ ഭാവുകത്വ പരിണാമത്തിന് ഏറെ സംഭാവനകൾ നൽകിയ കലാകാരനാണ്. ഈ ചിത്രം ഒരുപാട് പ്രശംസ നേടുകയും ആ വർഷത്തെ മികച്ച സംവിധായകനുള്ള ദേശീയ പുരസ്‌കാരം മാണി കൗളിന് നേടിക്കൊടുക്കുകയും ചെയ്തു.