Waktu Maghrib
വക്ത് മഗ്രിബ് (2023)

എംസോൺ റിലീസ് – 3408

Download

8730 Downloads

IMDb

5.8/10

Movie

N/A

Sidharta Tata-യുടെ സംവിധാനത്തിൽ 2023-ൽ പുറത്തിറങ്ങിയ ഇൻഡോനേഷ്യൻ ഹോറർ ചലചിത്രമാണ് “വക്ത് മഗ്രിബ്“. സൂര്യനസ്തമിച്ചാൽ ദുഷ്ട ശക്തികൾ കരുത്താർജ്ജിക്കുന്നൊരു ഗ്രാമം, ഭീതിയുടെ നിഴലിൽ ജീവിക്കുന്ന ഒരു പറ്റം സാധു മനുഷ്യർ. ഒറ്റ വാക്കിൽ പറഞ്ഞാണ് അതാണ്‌ “വക്ത് മഗ്രിബ്”.

വായ്മൊഴിയിലൂടെ പടർന്ന നാടോടിക്കഥകളുടെ ആഴവും പരപ്പും, അന്ധവിശ്വാസത്തിന്റെ ഇരുട്ടും, ശാപത്തിന്റെ തീഷ്ണതയും ചിത്രത്തിൽ ഉടനീളം കാണാൻ സാധിക്കും. ഇൻഡോനേഷ്യക്ക് അകത്തും പുറത്തും പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ ചിത്രം സാമ്പത്തികപരമായി വൻ വിജയമായിരുന്നു.