എംസോൺ റിലീസ് – 3436
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Wes Ball |
പരിഭാഷ | ഗിരി പി. എസ്. |
ജോണർ | അഡ്വെഞ്ചർ, സയൻസ് ഫിക്ഷൻ, ആക്ഷൻ, ത്രില്ലർ |
2011 ൽ ആരംഭിച്ച പ്ലാനറ്റ് ഓഫ് ദി ഏപ്സ് റിബൂട്ട് സീരീസിലെ അവസാന ഭാഗമായി വെസ് ബോളിന്റെ സംവിധാനത്തിൽ 2024-യിൽ പുറത്തുവന്ന ചിത്രമാണ് “കിങ്ഡം ഓഫ് ദ പ്ലാനറ്റ് ഓഫ് ദ ഏപ്സ്“
സീസറിന്റെ മരണ ശേഷം തലമുറകൾക്ക് അപ്പുറമുള്ള ലോകത്തെ കാണിച്ചു കൊണ്ടാണ് ചിത്രത്തിന്റെ ആരംഭം. ഏപ്പുകൾ സംസാര ശേഷിയും ബുദ്ധിയും നേടുകയും മനുഷ്യന് അത്തരം കഴിവുകൾ നഷ്ടപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിൽ അവശേഷിക്കുന്ന മനുഷ്യർ ഏപ്പുകളെ ഭയന്ന് കഴിയുകയാണ്. ആ ലോകത്ത് മനുഷ്യരുമായി ഒട്ടും സഹവാസമില്ലാതെ പോകുന്ന നോഹയെന്ന ഏപ്പാണ് ചിത്രത്തിലെ നായകൻ. നോഹയുടെ കൂട്ടത്തിന് ഒരു ആപത്ത് വരുകയും അതിനെ അതിജീവിക്കാനുള്ള നോഹയുടെ ശ്രമവും അതിനിടയിൽ നോഹയുടെ ജീവിതത്തിലേക്ക് കടന്ന് വരുന്ന മേയെന്ന പെൺകുട്ടിയും ശേഷമുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രം.