എങ്ങനെ സബ്ടൈറ്റിൽ ചെയ്യാം?

മൊബൈലിൽ എങ്ങനെ സബ്ടൈറ്റിൽ ചെയ്യാം. (android and Ios)

നമ്മുടെ പരിഭാഷകൻകൂടിയായ അൻസിൽ ആറും സംഘവും എംസോണിന് വേണ്ടി നിർമ്മിച്ചെടുത്ത ആപ്ലിക്കേഷനാണ് സബ്ടൈറ്റിൽ സ്റ്റുഡിയോ

Download for Android : https://play.google.com/store/apps/details?id=org.malayalamsubtitles.studio

Download For Ios : https://apps.apple.com/us/app/subtitle-studio-by-msone/id6754873530

ഫീച്ചറുകള്‍

  • വീഡിയോ പ്ലയര്‍.
  • വീഡിയോയില്‍ നിന്നും സബ്ടൈറ്റില്‍ എക്സ്ട്രാക്ട് ചെയ്യാം.
  • സബ്ടൈറ്റില്‍ റീ-സിങ്ക് ചെയ്യാം.
  • വരികള്‍ മെര്‍ജ്, സ്പ്ലിറ്റ്, ഡിലീറ്റ് ചെയ്യാം.
  • വേവ് ഫോം ഉപയോഗിച്ച് ഓരോ വരിയുടെയും സമയം ക്രമീകരിക്കാം.
  • ഓരോ വരിയുടെയും ഫോര്‍മാറ്റിങ്, കളര്‍, സ്ക്രീനില്‍ സബ് എവിടെ കാണിക്കണം തുടങ്ങിയവ സെറ്റ് ചെയ്യാം.
  • സെക്കന്ററി സബ്ടൈറ്റിൽ ലോഡ് ചെയ്യാം
  • ഡിക്ഷ്ണറികൾ ലഭ്യമാണ്
  • ജെമിനി എഐ എപിഐ കീ യൂസ് ചെയ്ത് ഉപയോഗിക്കാം
  • എംസോണിലേക്ക് നേരിട്ട് അയക്കാനുള്ള ഓപ്ഷൻ
  • എംസോൺ ലേബലുകൾ ഒറ്റ ക്ലിക്കിൽ ആഡ് ചെയ്യാം
  • വരികൾ മാർക്ക് ചെയ്ത് വെക്കാം, അതിൽ കമന്റുകൾ ചേർക്കാം
  • .msone ആയി എക്സ്പോർട്ട് ചെയ്ത് വേറെ ഡിവൈസിൽ ഉപയോഗിക്കാം (cloud syncing coming soon)

എങ്ങനെ ഉപയോഗിക്കാം

പ്ലേസ്റ്റോറിൽ നിന്നും സബ്ടൈറ്റിൽ സ്റ്റുഡിയോ ഇൻസ്റ്റാൾ ചെയ്യുക. തു‌ടർന്ന് പരിഭാഷ ചെയ്യേണ്ട ഇംഗ്ലീഷ് സബ്ടൈറ്റിൽ ഡൗൺലോഡ് ചെയ്ത് വെക്കുക. ആപ്പിലെ ഓപൺ എന്ന ഓപ്ഷൻ ഉപയോഗിച്ച് ഈ സബ്ടൈറ്റിൽ തിരഞ്ഞെടുക്കുക.

വീഡിയോ ലോഡ് ചെയ്യാനായി ലിസ്റ്റ് സ്ക്രീനിൽ നിന്നും മുകളിൽ വലതുഭാഗത്തുള്ള ഹാംബർഗർ മെനുവിൽ ക്ലിക്ക് ചെയ്ത് ലോഡ് വീഡിയോ എന്ന ഓപ്ഷൻ സെലക്ട് ചെയ്യുക. (ഇത് ഓപ്ഷനലാണ്).

ഓരോ വരിയിലും ഡബിൾ ക്ലിക്ക് ചെയ്താൽ വരുന്ന വിന്റോയിൽ Edited എന്ന രണ്ടാമത്തെ കോളത്തിൽ പരിഭാഷ ടൈപ് ചെയ്ത് തുടങ്ങാം.

താഴെ കാണുന്ന ഐക്കണുകൾ ഉപയോഗിച്ച് മുമ്പിലെയോ പുറകിലെയോ വരിയിലേക്ക് പോകാനും ബോൾഡ് ഇറ്റാലിക് തുടങ്ങിയവ ഉപയോഗിക്കാനും ഡിക്ഷ്ണറി,. പുതിയ ലൈൻ ചേർക്കൽ സ്പ്ലിറ്റ് ചെയ്യൽ തുടങ്ങിയ ഫീച്ചറുകൾ ഉപയോഗിക്കാനും കഴിയും.

കമ്പ്യൂട്ടറിൽ എങ്ങനെ സബ്ടൈറ്റിൽ ചെയ്യാം.

വിന്റോസ്, ലിനക്സ്, മാക് എന്നിവയ്ക്കും സബ്ടൈറ്റിൽ സ്റ്റുഡിയോ ലഭ്യമാണ്. മാക് വെർഷൻ മാക് സ്റ്റോറിൽ നിന്ന് ലഭ്യമാണ്. വിന്റോസ് ലിനക്സ് വെർഷനുകൾ ഇവിടെ നിന്ന് ഡൗൺലോഡ് ചെയ്യാം.

subtitle studio in PC

കമ്പ്യൂട്ടറിൽ മറ്റ് സോഫ്റ്റ്‌വെയറുകളും ലഭ്യമാണ്. അവ താഴെ കൊടുക്കുന്നു.

വിന്റോസ്

ആദ്യം നിങ്ങളുടെ കമ്പ്യൂട്ടറിൽ Subtitle Edit സോഫ്റ്റ് വെയർ ഇൻസ്റ്റാൾ ചെയ്യുക (സൗജന്യമായി ഡൗൺലോഡ് ചെയ്യാവുന്നതാണ്). ശേഷം പരിഭാഷപ്പെടുത്താൻ ഉദ്ദേശിക്കുന്ന സിനിമയുടെ ഇംഗ്ലീഷ് സബ്ടൈറ്റിൽ സോഫ്റ്റ് വെയറിൽ ഓപ്പൺ ചെയ്യുക. ഓരോ വരികളുടെയും ശരിയായ അർത്ഥം സിനിമ കണ്ടുകൊണ്ട് തന്നെ മനസ്സിലാക്കി, അതാത് ഇംഗ്ലീഷ് വരികളുടെ സ്ഥാനത്ത് മലയാളം എഴുതി പരിഭാഷ ആരംഭിക്കാം. ആദ്യ വരി ചെയ്ത ശേഷം File മെനുവിൽ Save as ഓപ്ഷൻ ക്ലിക്ക് ചെയ്ത് സബ്ടൈറ്റിലിന്റെ ഒറിജിനൽ പേരിന്റെ അവസാനം.ml എന്ന് ചേർത്ത് സേവ് ചെയ്യുക. ശേഷം പരിഭാഷ ചെയ്യുന്നതിനിടക്ക് Ctr+S ക്ലിക്ക് ചെയ്ത് സേവ് ചെയ്യുന്നതിലൂടെ ചെയ്ത് തീർത്ത വരികൾ നഷ്ടപ്പെടാതെ സൂക്ഷിക്കാം. ആവശ്യമില്ലാത്ത ഏതെങ്കിലും വരികൾ ഡിലീറ്റ് ചെയ്യേണ്ടി വരികയാണെങ്കിൽ അതിൽ ക്ലിക്ക് ചെയ്ത് ഡിലീറ്റ് ചെയ്താൽ മതി. അതുപോലെ പുതുതായി ഒരു വരി ചേർക്കേണ്ടി വരികയാണെങ്കിൽ നിലവിലുള്ള വരി സെലക്റ്റ് ചെയ്ത് റൈറ്റ് ക്ലിക്ക് ചെയ്താൽ Insert before / Insert after എന്ന ഓപ്‌ഷൻ കാണാം. അതിൽ ഏതാണോ വേണ്ടത് അതിൽ ക്ലിക്ക് ചെയ്താൽ പുതിയൊരു വരി വന്നതായി കാണാം.

ലിനക്സ്

ലിനക്സ് ഉപയോഗിക്കുന്നവർക്ക് Subtitle Composer എന്ന സോഫ്റ്റ്‌വെയർ ഉപയോഗിച്ച് സബ്ടൈറ്റിൽ ചെയ്യാം.

മാക്

മാകിൽ ഉപയോഗിക്കാവുന്ന സബ് എഡിറ്റർ ആണ് Tero Subtitler. ഇതിപ്പോൾ വിന്റോസിനും ലിനക്സിനും കൂടി ലഭ്യമാണ്.

ass സബ്ടൈറ്റിൽ ചെയ്യാൻ AEgisub എന്ന സോഫ്റ്റ്‌വെയർ ഉപയോഗിക്കാം. ഇത് വിന്റോസ്, ലിനക്സ്, മാക് എന്നിവയിലെല്ലാം ലഭ്യമാണ്.