എം-സോണ് റിലീസ് – 934
ഭാഷ | കൊറിയൻ |
സംവിധാനം | Shin Yong-hwi |
പരിഭാഷ | ഫഹദ് അബ്‍ദുൽ മജീദ് |
ജോണർ | ഫാന്റസി, ത്രില്ലർ |
വർഷം 1986 പാർക്ക് ക്വാങ് ഹോ നഗരത്തിലെ ഒരു ഡിക്ടറ്റീവ് ആണ്. ഫസ്റ്റ് എപ്പിസോഡ് തുടക്കം Memories Of Murder എന്ന ചിത്രത്തെ ഓർമ്മിപ്പിക്കും വിധം ആയിരുന്നു. ഒരു കൊലപാതകം നടക്കുന്നു. ബോഡി റിക്കവർ ചെയുന്നു. 20 വയസ്സായ ഒരു പെൺകുട്ടി. ഒരു തെളിവ് പോലും ബാക്കി വയ്ക്കാതെ വളരെ പെർഫെക്റ്റ് ആയിട്ടുള്ള കൊലപാതകം. കൊലയാളിയെ കണ്ടെത്താൻ പാട് പെടുന്ന ഘട്ടത്തിൽ കുറച്ചു ദിവസങ്ങൾക്ക് ശേഷം വീണ്ടും അതെ പോലെ ഒരു ഒഴിഞ്ഞ സ്ഥലത്തു 18 നും 21 നും മദ്ധ്യേ ഉള്ള ഒരു പെണ്ണ് കുട്ടിയുടെ കൂടെ മൃതദേഹം പോലീസിന് കിട്ടുന്നു. ആദ്യത്തെ പോലെ തന്നെ ഒരു തെളിവും ബാക്കി വെക്കാതെയുള്ള ഒരു കൊലപാതകം.
ഇങ്ങനെ വീണ്ടും കൊലപാതകങ്ങൾ അരങ്ങേറുന്നു. ഇപ്പോൾ 5 പേരായി ഇങ്ങനെ മരണമടയുന്നു. കൊലയാളിയെപ്പറ്റി ഒരു തുമ്പു പോലും ആർക്കും ലഭിക്കുന്നില്ല. ആ സമയത്താണ് ഒരു കാര്യം നമ്മുടെ നായകൻ പാർക്ക് ക്വാങ് ഹോയുടെ ശ്രദ്ധയിൽ പെടുന്നത്, മരിച്ചവരുടെ എല്ലാം കാലിന്റെ ഉപ്പൂറ്റിയുടെ മുകളിൽ ഓരോ പുള്ളികൾ ഉണ്ട്. പോസ്റ്റ് മോർട്ടം സമയത്തു കാക്ക പുള്ളിയാണെന്ന് വിചാരിച്ചു ഡോക്ടർ പോലും ശ്രദ്ധിക്കാതെ പോയി തെളിവ്. ആദ്യത്തെ ബോഡിയുടെ കാലിൽ ഒരു പുള്ളി ആണെങ്കിൽ അടുത്ത് രണ്ട് അങ്ങനെ ക്രമത്തിൽ. പക്ഷേ അഞ്ചാമത്തെ ബോഡിയുടെ കാലിൽ 6 പുള്ളികൾ ഉണ്ട്. അതെ, അഞ്ചാമത് എന്ന് വിചാരിച്ചു റിക്കവർ ചെയ്ത ബോഡി ആറാമത്തെ ആണ്. അപ്പോൾ അഞ്ചാമത്തെ ബോഡി എവിടെ? ഇങ്ങനെ പോകുന്നു ഉദ്വേഗഭരിതമായ എപ്പിസോഡുകൾ.