Anuja
അനുജ (2024)
എംസോൺ റിലീസ് – short81
ഭാഷ: | ഹിന്ദി |
സംവിധാനം: |
Adam J. Graves |
പരിഭാഷ: | അഷ്‌കർ ഹൈദർ |
ജോണർ: | ഡ്രാമ |
ആദം ജെ. ഗ്രേവ്സ് തിരക്കഥയും സംവിധാനവും നിർവ്വഹിച്ച് മികച്ച ലൈവ് ആക്ഷൻ ഷോർട്ട് ഫിലിം കാറ്റഗറിയിൽ ഓസ്കാർ നോമിനേഷൻ വരെ ലഭിച്ച, രണ്ട് സഹോദരിമാരുടെ കഥ പറയുന്ന, ഷോർട്ട് ഫിലിമാണ് അനുജ.
തുന്നൽകേന്ദ്രത്തിൽ ജോലി നോക്കുന്ന രണ്ട് അനാഥസഹോദരങ്ങളാണ് പാലക്കും അനുജത്തി അനുജയും. അനുജയുടെ ലോകം തന്നെ പാലക്കായിരുന്നു. ബാലവേലയുടെ തീക്കനലേറ്റ് ജീവിക്കാൻ മറന്ന രണ്ടുപേർ. പഠിക്കാൻ മിടുക്കിയായിട്ടും പഠനമുപേക്ഷിച്ച് സൂചിയുടെ മൂർച്ചയളക്കാൻ വിധിക്കപ്പെട്ട ഒരു പാവം പെൺകുട്ടി പാലക്ക്. അങ്ങനെയിരിക്കെ അനുജയുടെ ജീവിതത്തിലേയ്ക്ക് അപ്രതീക്ഷിതമായൊരു നിമിഷം കടന്നുവരികയാണ്, ഒരു തീരുമാനമെടുക്കാൻ അവൾ നിർബന്ധിതയാകുന്നു. ഒന്നുകിൽ സ്വപ്നം കണ്ടൊരു ലോകത്തേക്ക് ചിറകടിച്ചു പറന്നുയരാം, അങ്ങനെയെങ്കിൽ പാലക്കിൻ്റെ ലോകം നഷ്ടമാകും. അല്ലെങ്കിൽ ശിഷ്ടജീവിതവും കയ്പുനീരീറക്കി കഴിച്ചുകൂട്ടാം. തീരുമാനം അനുജയുടേത് മാത്രമാണ്.