The Ugly Stepsister
ദി അഗ്ലി സ്റ്റെപ്പ്സിസ്റ്റര്‍ (2025)

എംസോൺ റിലീസ് – 3486

നോർവീജിയൻ സംവിധായിക എമീലിയെ ബ്ലിക്ഫെൽത്ത് സംവിധാനം ചെയ്ത ബോഡി ഹൊറർ ചിത്രമാണ് ‘ദി അഗ്ലി സ്റ്റെപ്പ് സിസ്റ്റർ.’ പരിചിതമായ സിൻഡ്രല്ല നാടോടിക്കഥയ്ക്ക് ഹൊറർ പരിവേഷം നൽകി റീ-ഇമാജിൻ ചെയ്യുകയാണ് ഈ ചിത്രത്തിലൂടെ സംവിധായിക.

എൽവീരയുടെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമാണ് യൂലിയൻ രാജകുമാരനെ വിവാഹം കഴിക്കണമെന്നത്. തൻ്റെ വധുവിനെ തിരഞ്ഞെടുക്കാൻ രാജകുമാരൻ കൊട്ടാരത്തിൽ നൃത്തവിരുന്ന് സംഘടിപ്പിക്കുന്നു. എന്നാൽ വിരൂപയും തടിച്ചിയുമായ എൽവീരയെ രാജകുമാരൻ ഒരിക്കലും തിരഞ്ഞെടുക്കില്ല. സുന്ദരിയാവാനായി എൽവീരയ്ക്ക് സ്വന്തം ശരീരം വേദനാജനകമായ പല രൂപമാറ്റ പ്രക്രിയകളിലൂടെയും കടത്തിവിടേണ്ടി വരുന്നു. എന്നാൽ രൂപമാറ്റം സംഭവിക്കുന്നതിനോടൊപ്പം എൽവീരയ്ക്ക് നേരിടേണ്ടി വരുന്ന തടസ്സങ്ങളും കൂടി വരുന്നു. പക്ഷേ തൻ്റെ ആഗ്രഹം നിറവേറ്റാൻ ഏതറ്റം വരെയും പോകാൻ എൽവീര തയ്യാറായിരുന്നു.

നഗ്നരംഗങ്ങളും, ഭീതിയും അറപ്പുമുളവാക്കുന്ന രംഗങ്ങളുമുള്ള ഈ ബോഡി ഹൊറർ സിനിമ പ്രായപൂർത്തിയായവരും മനക്കരുത്തുള്ളവരും മാത്രം കാണുക.