Wall to Wall
വോൾ ടു വോൾ (2025)

എംസോൺ റിലീസ് – 3530

Download

1859 Downloads

IMDb

5.9/10

ഇന്നത്തെ കാലത്തെ ഏതൊരു യുവാവിനെയും പോലെ ഒരു വീട് വാങ്ങണം, കല്ല്യാണം കഴിക്കണം സെറ്റിൽ ആവണം എന്ന ചിന്തയോടെ നടക്കുന്ന പയ്യനാണ് വൂ സുങ്. അങ്ങനെ അവൻ ലോൺ എടുത്ത് ഒരു ഫ്ലാറ്റ് വാങ്ങുന്നു. എല്ലാ സാമ്പത്തിക പ്രശ്നങ്ങൾക്കും ഇടയിൽ ഒന്ന് സമാധാനമായി ഉറങ്ങാൻ നോക്കുമ്പോൾ അയൽക്കാരുടെ ശബ്ദവും ബഹളവും കാരണം നേരെ ഉറങ്ങാൻ പറ്റുന്നില്ല. വൂ സുങ് എപ്പോൾ വീട്ടിൽ വരുന്നോ അപ്പോഴൊക്കെ ഈ ശബ്ദം കേൾക്കും. ആരാണ് ശരിക്കും ആ ശബ്ദങ്ങൾ ഉണ്ടാക്കുന്നത് എന്നതാണ് ഈ സിനിമയുടെ മിസ്റ്ററി. പ്രേക്ഷകരുടെ പ്രതീക്ഷകളിൽ നിന്ന് വ്യത്യസ്തമായ ഒരു ട്രാക്കിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്. തുടക്കം മുതൽ ഒടുക്കം വരെ ആ മിസ്റ്ററി, ഈ ത്രില്ലിങ് സിനിമ നിലനിർത്തുന്നു.