Alice in Borderland Season 3
ആലീസ് ഇൻ ബോർഡർലാൻഡ് സീസൺ 3 (2025)
എംസോൺ റിലീസ് – 3550
ഭാഷ: | ജാപ്പനീസ് |
സംവിധാനം: | Shinsuke Sato |
പരിഭാഷ: | ഹബീബ് ഏന്തയാർ |
ജോണർ: | ആക്ഷൻ, ഡ്രാമ, ഹൊറർ |
‘സ്ക്വിഡ് ഗെയിം‘ എന്ന ലോകപ്രശസ്ത കൊറിയൻ സീരീസിന് മുൻപ്, സമാനമായ തീം ഉപയോഗിച്ച് നെറ്റ്ഫ്ലിക്സ് പുറത്തിറക്കിയ ജാപ്പനീസ് സീരീസാണ് ‘ആലീസ് ഇൻ ബോർഡർലാൻഡ്‘. ‘സ്ക്വിഡ് ഗെയിമിന്‘ ലഭിച്ച അത്രയും സ്വീകാര്യത ലഭിക്കാത്തതിനാൽ ഈ സീരീസ് അധികം ശ്രദ്ധിക്കപ്പെട്ടിരുന്നില്ല.
കഥ നടക്കുന്നത് ടോക്കിയോയിലാണ്. ഉറ്റസുഹൃത്തുക്കളായ അരിസുവും, ചോട്ടയും, കറുബെയും ഒരു ഗെയിം ലോകത്തേക്ക് എത്തിപ്പെടുന്നതും അവിടെ ജീവൻ തന്നെ പണയം വെച്ചുള്ള കളികളിൽ അതിജീവനത്തിനായി പോരാടുന്നതുമാണ് ഈ സീരീസിൻ്റെ ഇതിവൃത്തം. കളിച്ചു ജയിക്കുന്നവർക്ക് മാത്രം ജീവിതം അനുവദിക്കുന്ന ഈ ലോകത്ത്, ഗെയിമിൽ നിന്ന് പിന്തിരിയുന്നവരും, തോൽക്കുന്നവരും മരണത്തിന് കീഴടങ്ങണം.
ചീട്ടിലെ നമ്പർ, ഫേസ് കാർഡ് ഗെയിമുകൾക്കൊടുവിൽ കഥാഗതി മാറ്റുന്ന ‘ജോക്കറിൻ്റെ’ രംഗപ്രവേശനത്തോടെ കഥ കൂടുതൽ സങ്കീർണ്ണമാകുന്നു.
ആരാണ് ഈ ഗെയിമിന് പിന്നിൽ? എന്തിനാണ് ഇത് ചെയ്യുന്നത്? ഇതെല്ലാം യാഥാർത്ഥ്യമോ അതോ വെറും തോന്നലോ? എന്നിങ്ങനെയുള്ള ചോദ്യങ്ങൾ ഈ സീരീസിനെ പ്രേക്ഷകർക്ക് കൂടുതൽ ആകാംഷ നിറഞ്ഞതാക്കുന്നു.
മികച്ച മേക്കിംഗും, അഭിനയ മുഹൂർത്തങ്ങളും, ഞെട്ടിക്കുന്ന ട്വിസ്റ്റുകളും, ഉദ്വേഗജനകമായ കഥാസന്ദർഭങ്ങളും നിറഞ്ഞ ഈ സീരീസ് ആക്ഷൻ, ത്രില്ലർ, സസ്പെൻസ് വിഭാഗങ്ങളെ ഇഷ്ടപ്പെടുന്നവർക്ക് ഒരു മികച്ച കാഴ്ചാനുഭവമാണ്.