The 36th Chamber of Shaolin
ദ 36ത് ചേമ്പർ ഓഫ് ഷാവോലിൻ (1978)

എംസോൺ റിലീസ് – 3565

ഭാഷ: മാൻഡറിൻ
സംവിധാനം: Chia-Liang Liu
പരിഭാഷ: ഫാസിൽ ചോല
ജോണർ: ആക്ഷൻ, അഡ്വെഞ്ചർ, ഡ്രാമ
Download

479 Downloads

IMDb

7.6/10

1978-ൽ ലൗ കാർ-ല്യൂങ് സംവിധാനം ചെയ്ത്, ഗോർഡൻ ല്യു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമാണ് ദ 36ത് ചേമ്പർ ഓഫ് ഷാവോലിൻ.

കഥാനായകനായ സാൻ തേ എന്ന യുവാവിന്റെ ഗ്രാമം മഞ്ചു സൈനികരാൽ ആക്രമിക്കപ്പെട്ടതിനെ തുടർന്ന്, ഷാവോലിൻ ക്ഷേത്രത്തിൽ അഭയം തേടുന്നതും പിന്നീട് അവിടെയുള്ള 35 പരിശീലന മുറകളിലൂടെ കടന്നുപോകുന്നതും, ഒടുവിൽ സാധാരണക്കാർക്കായി 36-ാം അറ സ്ഥാപിക്കുന്നതുമാണ് സിനിമയുടെ ഇതിവൃത്തം. മനോഹരമായ സംഘട്ടന രംഗങ്ങളും, പുത്തൻ പരിശീലന രീതികളും ഈ സിനിമയെ കുങ്ഫു സിനിമകളുടെ ചരിത്രത്തിലെ ഒരു നാഴികക്കല്ലാക്കി മാറ്റി.