The Chambermaid Lynn
ദ ചെയിമ്പർമെയ്ഡ് ലിൻ (2014)

എംസോൺ റിലീസ് – 1847

ഭാഷ: ജർമൻ
സംവിധാനം: Ingo Haeb
പരിഭാഷ: രാഹുൽ കെ.പി
ജോണർ: ഡ്രാമ
Subtitle

3068 Downloads

IMDb

6.1/10

ലിൻ ഒരു ഹോട്ടലിലെ തൂപ്പുകാരിയാണ്. വൃത്തിയുടെ കാര്യത്തിൽ അതീവ നിഷ്കർഷത പുലർത്തുന്ന ലിൻ, സാമൂഹികമായി മറ്റുള്ളവരിൽ നിന്ന് അകന്നു കഴിയുന്ന പ്രകൃതക്കാരിയാണ്. തന്റെ ജോലിയിൽ മുഴുകുമ്പോഴും അതിഥികളുടെ സാധനങ്ങൾ പരിശോധിക്കുന്നതും അവരുടെ ജീവിതം രഹസ്യമായി നിരീക്ഷിക്കുന്നതും അവൾക്കൊരു വിനോദമാണ്.
വൃത്തിയാക്കലിന് ശേഷം അതിഥികളുടെ കട്ടിലിനടിയിൽ ഒളിച്ചിരുന്ന് അവരുടെ സ്വകാര്യ നിമിഷങ്ങൾ കേൾക്കുന്ന ഒരു ശീലം ലിൻ വളർത്തിയെടുക്കുന്നു. അങ്ങനെയിരിക്കെ, കിയാര എന്ന സ്ത്രീ ഒരു അതിഥിയുമായി സമയം ചെലവഴിക്കുന്നത് അവൾ കട്ടിലിനടിയിലിരുന്ന് ശ്രദ്ധിക്കുന്നു.
കിയാര ഒരു ‘ഡോമിനട്രിക്സ്’ ആണെന്ന് തിരിച്ചറിയുന്ന ലിൻ, കിയാരയെ സമീപിക്കുന്നു. തുടർന്ന് ഇവർ തമ്മിൽ രൂപപ്പെടുന്ന വിചിത്രവും എന്നാൽ തീവ്രവുമായ ബന്ധം ലിന്നിന്റെ അടിച്ചമർത്തപ്പെട്ട വികാരങ്ങളെ പുറത്തുകൊണ്ടുവരുന്നതും അവളുടെ വ്യക്തിത്വത്തിൽ മാറ്റങ്ങൾ വരുത്തുന്നതുമാണ് സിനിമയുടെ ഇതിവൃത്തം.

ലൈംഗികതയുള്ള സന്ദർഭങ്ങളും സംഭാഷണങ്ങളും ധാരാളമുള്ളതിനാൽ ചിത്രം കാണുമ്പോൾ ആരൊക്കെ കൂടെ ഉണ്ടാകണമെന്ന് പ്രേക്ഷകർ വിവേകപൂർവ്വം തീരുമാനിക്കുക.