The Golden Voyage of Sinbad
ദ ഗോൾഡൻ വോയേജ് ഓഫ് സിൻബാദ് (1973)

എംസോൺ റിലീസ് – 99

അറബി കഥകളിലെ ബുദ്ധിമാനും, ധീരനും, സമുദ്ര സഞ്ചാരിയുമായ സിൻബാദിന്റെ കഥകൾ നമ്മൾ വായിച്ചിട്ടുള്ളതുമാണ്. അതിൽ നിന്നും വ്യത്യസ്തമായ ഒരു കഥയാണ് 1973 ൽ പുറത്തിറങ്ങിയ ഹോളിവുഡ് ചലച്ചിത്രമായ “ദ ഗോൾഡൻ വോയേജ് ഓഫ് സിൻബാദ്” ൽ പരാമർശിക്കുന്നത്. സമുദ്ര സഞ്ചാരത്തിനിടയിൽ സിൻബാദിന് ഒരു സ്വർണ്ണ തകിട് ലഭിക്കുന്നു. അതും കൊണ്ട് അദ്ദേഹം യാദൃശ്ചികമായി മറാബിയ രാജ്യത്തിൽ എത്തുന്നു. മറാബിയ സുൽത്താന്റെ കൊട്ടാരത്തിലും അതു പോലുള്ള ഒരു സ്വർണ്ണ തകിട് രഹസ്യമായി സൂക്ഷിച്ച് വച്ചിരിക്കുകയായിരുന്നു. ഇവ പരസ്പരം യോജിക്കുന്ന തകിടുകൾ മാത്രമല്ലെന്നും, മഹത്തായ ഒരു രഹസ്യത്തിന്റെ ഭാഗമാണെന്നും, രാജ്യത്തിന്റെ സുരക്ഷയെ തന്നെ ബാധിക്കുന്ന പ്രശ്നമാണെന്നും സിൻബാദ് മനസിലാക്കുന്നു. ആ രണ്ട് തകിടുകളിൽ നിന്നും ലഭിച്ച സൂചനകൾ കൊണ്ട് മൂന്നാമത്തെ സ്വർണ്ണ തകിടും അന്വേഷിച്ച് കൊണ്ട് ആ മഹത്തായ രഹസ്യം എന്താണെന്ന് കണ്ടെത്തുവാനായി പുറപ്പെടുന്നു. ഒപ്പം അത് കൈക്കാലാക്കുന്നതിനായി ദുഷ്ടനും, ദുർമന്ത്രവാദിയുമായ കൗറയും അവരുടെ പുറകേ പുറപ്പെടുന്നു.


കപ്പലിലെ മരം കൊണ്ടുണ്ടാക്കിയ പ്രതിമ ചലിക്കുന്നതും, കാളീ ദേവിയുടെ കല്ല് കൊണ്ടുള്ള പ്രതിമ നൃത്തം ചെയ്യുന്നതും, ഒറ്റ കണ്ണൻ Hippocentaur-ഉം, Griffin-ഉം തമ്മിലുള്ള യുദ്ധം എന്നിവ Slow മോഷൻ അനിമേഷൻ എന്ന ആ കാലഘട്ടത്തിലെ സാങ്കേതിക വിദ്യകളിലൂടെ സൃഷ്ടിച്ചെടുത്ത രംഗങ്ങൾ കൊണ്ട് സമ്പന്നമാണ് ഈ ചിത്രത്തിൽ.