Wake Up Dead Man: A Knives Out Mystery
വേക്ക് അപ്പ് ഡെഡ് മാൻ: എ നൈവ്സ് ഔട്ട് മിസ്റ്ററി (2025)
എംസോൺ റിലീസ് – 3602
| ഭാഷ: | ഇംഗ്ലീഷ് |
| സംവിധാനം: | Rian Johnson |
| പരിഭാഷ: | എൽവിൻ ജോൺ പോൾ, നിഷാദ് ജെ.എൻ |
| ജോണർ: | കോമഡി, ക്രൈം, ഡ്രാമ |
യുവവൈദികനായ ജഡ് ഡ്യൂപ്ലെന്റിസി, തീവ്രചിന്താഗതിക്കാരനായ മോൺസിഞ്ഞോർ ജെഫേഴ്സൺ വിക്സ് ഇടവക വികാരിയായ ചിമ്നി റോക്കിലെ ‘അവർ ലേഡി ഓഫ് പെർപെച്വൽ ഫോർറ്റിറ്റ്യൂഡ്’ പള്ളിയിൽ എത്തുന്നു. ഇവർ തമ്മിൽ ഒത്തുപോകില്ല എന്ന് ആദ്യത്തെ കൂടികാഴ്ചയിലെ മനസ്സിലാകുന്നു. ഒരു വിശുദ്ധ വാരാചരണത്തിനിടെ വിക്സ് അപ്രതീക്ഷിതമായി കൊല്ലപ്പെടുന്നു. പള്ളിയിലെ മുറിക്കുള്ളിൽ വച്ച് നടന്ന ഈ കൊലപാതകത്തിൽ ആർക്കും എളുപ്പത്തിൽ പ്രവേശിക്കാൻ കഴിയില്ല എന്നതിനാൽ ഇതൊരു ‘അസാധ്യമായ കൊലപാതകം’ ആയി കണക്കാക്കുന്നു. മുൻപ് ബോക്സറായിരുന്ന ഫാദർ ജഡ് ന്യായമായും സംശയത്തിന്റെ നിഴലിലാകുന്നു.
വഴി മുട്ടി എന്ത് ചെയ്യണമെന്നറിയാതെ അൾത്താരയുടെ മുന്നിൽ ഫാദർ ജഡ് സാഷ്ടാംഗം വീണപേക്ഷിക്കുമ്പോൾ, രഹസ്യങ്ങളുടെ ചുരുളഴിക്കാനായി ‘നൈവ്സ് ഔട്ട്’ പരമ്പരയിലെ ഡിറ്റക്റ്റീവായ ബെന്വാ ബ്ലാങ്ക് പള്ളി വാതിൽ തുറന്നു പ്രത്യക്ഷപ്പെടുന്നു.
