Caligula
കലിഗുള (1979)

എംസോൺ റിലീസ് – 3608

ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Tinto Brass
പരിഭാഷ: അഷ്‌കർ ഹൈദർ
ജോണർ: ഡ്രാമ, ഹിസ്റ്ററി
IMDb

5.3/10

Movie

N/A

ടിൻ്റോ ബ്രാസ് സംവിധാനം ചെയ്‌ത ‘കലിഗുള’ സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും വിവാദപരമായ ചിത്രങ്ങളിൽ ഒന്നാണ്. പുരാതന റോമൻ ചക്രവർത്തിയായിരുന്ന ഗായസ് സീസർ കലിഗുളയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.

റോമൻ ചക്രവർത്തിയായിരുന്ന തിബേരിയസിൻ്റെ മരണശേഷം കലിഗുള അധികാരത്തിൽ വരുന്നതും, തുടർന്ന് അദ്ദേഹം നടത്തുന്ന അനിയന്ത്രിതമായ സ്വേച്ഛാധിപത്യവുമാണ് സിനിമയുടെ പ്രധാന പ്രമേയം. കേവലം ഒരു രാഷ്ട്രീയ ചരിത്രം എന്നതിലുപരി, അധികാരം ഒരാളെ എങ്ങനെ ഭ്രാന്തമായ അവസ്ഥയിലേക്ക് എത്തിക്കുന്നു എന്ന് ചിത്രം കാണിച്ചുതരുന്നു.

സാധാരണ ചരിത്ര സിനിമ എന്നതിലുപരി, എറോട്ടിക് ഡ്രാമ വിഭാഗത്തിൽ വരുന്ന ഈ സിനിമയിൽ അടങ്ങിയിരിക്കുന്ന വയലൻസും ലൈംഗികതയും പലർക്കും അസ്വസ്ഥതയുണ്ടാക്കിയേക്കാം. അതിനാൽ മുതിർന്നവർ മാത്രം കാണുക.