Arcadian
ആർക്കേഡിയൻ (2024)
എംസോൺ റിലീസ് – 3614
| ഭാഷ: | ഇംഗ്ലീഷ് |
| സംവിധാനം: | Benjamin Brewer |
| പരിഭാഷ: | മിഥുൻ വിജയൻ |
| ജോണർ: | ആക്ഷൻ, ഡ്രാമ, ഹൊറർ |
ഭീകരമായ വിചിത്ര ജീവികളുടെ ആക്രമണത്താൽ ലോകം നശിച്ച ഒരു കാലഘട്ടത്തിലാണ് ഈ കഥ നടക്കുന്നത്. പോൾ (നിക്കോളാസ് കേജ്) എന്ന അച്ഛനും അദ്ദേഹത്തിന്റെ കൗമാരക്കാരായ രണ്ട് മക്കളും ഒരു ഗ്രാമത്തിലെ ഫാമിൽ ഒളിച്ച് താമസിക്കുകയാണ്. ഈ ജീവികൾ രാത്രിയിൽ മാത്രമേ പുറത്തിറങ്ങുകയുള്ളൂ, അതിനാൽ സൂര്യൻ അസ്തമിച്ചാൽ വീടിന്റെ വാതിലുകൾ ഇരുമ്പ് പാളികൾ കൊണ്ട് അടച്ചുറപ്പിക്കുക എന്നത് അവരുടെ ജീവൻ രക്ഷിക്കാനുള്ള ഏക മാർഗ്ഗമാണ്.
ഒരു ദിവസം തന്റെ കാമുകിയെ കാണാൻ പോയ മൂത്ത മകൻ തോമസ് തിരിച്ചെത്താൻ വൈകുന്നു. അവനെ രക്ഷിക്കാനുള്ള ശ്രമത്തിൽ അച്ഛന് മാരകമായി പരിക്കേൽക്കുന്നു. അതോടെ, അതുവരെ അച്ഛന്റെ തണലിൽ കഴിഞ്ഞിരുന്ന മക്കൾക്ക് രാക്ഷസന്മാരെ നേരിടാനും സ്വന്തം ജീവൻ സംരക്ഷിക്കാനും ഒറ്റയ്ക്ക് പോരാടേണ്ടി വരുന്നു. അച്ഛന്റെ സ്നേഹവും സഹോദരങ്ങളുടെ ഒത്തൊരുമയും എങ്ങനെ അവരെ അതിജീവനത്തിന് സഹായിക്കുന്നു എന്നതാണ് ഈ സിനിമയുടെ ഇതിവൃത്തം.
