The Entity
ദി എന്റിറ്റി (1982)

എംസോൺ റിലീസ് – 3617

ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Sidney J. Furie
പരിഭാഷ: അഷ്‌കർ ഹൈദർ
ജോണർ: ഡ്രാമ, ഹൊറർ

1976-ൽ നടന്ന ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി നിർമ്മിച്ച ചിത്രമാണിത്. മൂന്ന് കുട്ടികളുടെ അമ്മയായ കാർല മോറൻ എന്ന യുവതി, തന്റെ വീട്ടിൽ വെച്ച് അദൃശ്യമായ ഒരു ശക്തിയാൽ അതിക്രൂരമായി ആക്രമിക്കപ്പെടുന്നതാണ് സിനിമയുടെ ഇതിവൃത്തം.

താൻ നേരിടുന്ന അതിക്രമം വെറും തോന്നലല്ലെന്നും മറിച്ച് മാരകമായ ഒരു അദൃശ്യ ശക്തിയാണെന്നും ലോകത്തിന് മുന്നിൽ തെളിയിക്കാൻ ശ്രമിക്കുന്ന ഒരു സ്ത്രീയുടെ അതിജീവന പോരാട്ടമാണ് ‘ദി എന്റിറ്റി’.

സിനിമയിൽ നഗ്ന രംഗങ്ങൾ ധാരാളം ഉള്ളതിനാൽ പ്രായപൂർത്തിയായവർ മാത്രം കാണുക.