The Truman Show
ദ ട്രൂമാൻ ഷോ (1998)

എംസോൺ റിലീസ് – 3641

ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Peter Weir
പരിഭാഷ: വിഷ്‌ണു പ്രസാദ്
ജോണർ: കോമഡി, ഡ്രാമ

ജനനം മുതൽ താനറിയാതെ തന്നെ ലോകം മുഴുവൻ കണ്ടുകൊണ്ടിരിക്കുന്ന ഒരു വലിയ ടെലിവിഷൻ റിയാലിറ്റി ഷോയിലെ പ്രധാന കഥാപാത്രമാണ് ട്രൂമാൻ ബർബാങ്ക്. താൻ ജീവിക്കുന്ന നഗരം ഭീമനായൊരു സ്റ്റുഡിയോ ആണെന്നും, ചുറ്റുമുള്ളവരെല്ലാം വെറും അഭിനേതാക്കളാണെന്നും അവനറിയില്ല. എന്നാൽ തന്റെ ജീവിതത്തിൽ സംഭവിക്കുന്ന ചില വിചിത്രമായ കാര്യങ്ങൾ കണ്ട് ചുറ്റുമുള്ള ലോകത്തെ സംശയിക്കാൻ തുടങ്ങിയതോടെ, യാഥാർത്ഥ്യം അറിയാൻ അവൻ അന്വേഷിച്ചിറങ്ങുകയാണ്.